നരിക്കുനി: പ്രധാനാധ്യാപിക ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ പദ്ധതികളുടെ ഇംപ്ളിമെന്‍റിങ് ഓഫിസറായതോടെ വിദ്യാര്‍ഥികളുടെ പഠനം പാതിവഴിയില്‍. നരിക്കുനി പഞ്ചായത്തിലെ പാറന്നൂര്‍ ഗവ. മാപ്പിള എല്‍.പി സ്കൂളിലാണ് ക്ളാസെടുക്കാന്‍ ആളില്ലാത്തത്. ക്ളാസ് ടീച്ചര്‍ തന്നെ എല്ലാ വിഷയവും പഠിപ്പിക്കുന്ന സമ്പ്രദായമുള്ള ഇവിടെ രണ്ടാം ക്ളാസിന്‍െറ ചാര്‍ജുള്ള പ്രധാനാധ്യാപികക്കാണ് പഞ്ചായത്തിലെ എസ്.എസ്.എ അടക്കമുള്ള വിദ്യാഭ്യാസ പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ളത്. ഇതുസംബന്ധമായ പലവിധ യോഗങ്ങളില്‍ പങ്കെടുക്കുകയും ബില്ലുകള്‍ ശരിപ്പെടുത്തി നല്‍കുകയും ചെയ്യേണ്ടത് ഇവരാണ്. 13ാം പഞ്ചവത്സരപദ്ധതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നതിനാല്‍ ദിവസവും ഈ അധ്യാപികക്ക് യോഗങ്ങളില്‍ ഇരിക്കേണ്ടിവരും. വിദ്യാഭ്യാസ വര്‍ഷം അവസാനിക്കാറായെങ്കിലും പാഠഭാഗങ്ങള്‍ പലതും കുട്ടികളെ പഠിപ്പിച്ചിട്ടില്ളെന്ന് രക്ഷിതാക്കള്‍ പറയുന്നു. സാധാരണയായി ഇംപ്ളിമെന്‍റിങ്ങ് ഓഫിസര്‍ക്ക് പകരം അധ്യാപകനെ നിയമിക്കാറുണ്ട് ഇവര്‍ക്ക് പകരമായി നേരത്തേ ഒരു ഹിന്ദി അധ്യാപകനെ നിയമിച്ചിരുന്നുവെങ്കിലും രണ്ടു മാസം മാത്രമാണ് അദ്ദേഹം ഇവിടെ ജോലി ചെയ്തത്. അപ്പര്‍ പ്രൈമറി സ്കൂളില്‍ ഹിന്ദി തസ്തികയുടെ ഒഴിവ് വന്നതോടെ ഇദ്ദേഹവും സ്ഥലം വിട്ടു. എപ്പോഴെങ്കിലും എത്തുന്ന പ്രധാനാധ്യാപികയാണ് കുട്ടികള്‍ക്ക് ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.