കോഴിക്കോട്: നാം ആസ്വദിച്ച സ്വതന്ത്രചിന്തകള്‍ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍. ദേശാഭിമാനി-എംടി സാംസ്കാരികോത്സവത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച എം.ടി ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവികത പുച്ഛിക്കുന്നവരാണ് ദേശീയതയെക്കുറിച്ച് നിരന്തരം പറയുന്നത്. ഇനി അമ്പലങ്ങള്‍ക്ക് തീകൊളുത്താം എന്ന വി.ടിയുടെ പ്രസ്താവന കേരളം ശാന്തമായാണ് കേട്ടത്. ആലുവാപ്പുഴ വഴി നാടുകടത്തി എന്ന പ്രശ്നമേ വി.ടിക്കുണ്ടായിരുന്നുള്ളൂ. നമ്മള്‍ ആസ്വദിച്ച സ്വതന്ത്രചിന്തകള്‍ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതും ആക്രമിക്കുന്നതുമാണ് ഇപ്പോള്‍ നടക്കുന്നത്. എം.ടിക്കെതിരെയുള്ള കടന്നാക്രമണവും അതിന്‍െറ ഭാഗമായിരുന്നെന്ന് ലെനിന്‍ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ദേശാഭിമാനി പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള ഏഴുദിവസത്തെ സാഹിത്യ-സാംസ്കാരിക മേളകളാണ് തുടങ്ങിയത്. ചലച്ചിത്രമേളയുടെ ആദ്യ ദിവസം നാല് സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ചലച്ചിത്രോത്സവ സമിതി ചെയര്‍മാന്‍ ചെലവൂര്‍ വേണു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, ഓറിയന്‍റല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ എന്‍.കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ദേശാഭിമാനി വാരിക പത്രാധിപര്‍ (ഇന്‍ ചാര്‍ജ്) ടി.ആര്‍. മധുകുമാര്‍ പരിപാടികള്‍ വിശദീകരിച്ചു. കെ.ജെ. തോമസ് സ്വാഗതവും വി.കെ. സുധീര്‍കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.