നന്തിബസാര്‍: സാമ്പത്തിക വിഷമമനുഭവിക്കുന്ന 12 യുവതീ യുവാക്കളെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി നന്തിബസാറില്‍ ഗള്‍ഫ് വ്യവസായി അമ്പാടി ബാലന്‍െറ നേതൃത്വത്തില്‍ സമൂഹ വിവാഹം നടന്നു. കെ. ദാസന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ദാറുസ്സലാമിന്‍െറ മുന്‍വശത്ത് ചേര്‍ന്ന ചടങ്ങില്‍ ആയിരങ്ങളെ സാക്ഷിയാക്കി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. സ്വാമി ഋതംബരാനന്ദ, ഡോ. തോമസ് പനക്കല്‍ എന്നിവര്‍ വിവാഹത്തിന് കാര്‍മികത്വം വഹിച്ചു. പി.എസ്.സി മെംബര്‍ ടി.ടി. ഇസ്മായില്‍, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ടി.കെ. പത്മനാഭന്‍, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ പട്ടേരി, കെ.പി. അനില്‍കുമാര്‍, മുതുകുനി മുഹമ്മദലി, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ഹനീഫ മാസ്റ്റര്‍, പയ്യോളി നഗരസഭ ചെയര്‍പേഴ്സന്‍ അഡ്വ. കുല്‍സു എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. അമ്പാടി ബാലന്‍െറ ‘ഓര്‍മക്കുറിപ്പുകള്‍’ എന്ന പുസ്തകം ടി.ടി. ഇസ്മായിലിന് നല്‍കി സ്വാമി ഋതംബരാനന്ദ പ്രകാശനം ചെയ്തു. ആര്‍.പി. ബാബു പ്രഭാഷണം നടത്തി. അമ്പാടി ബാലന്‍ സ്വാഗതവും ആരണ്യ ഫൈസല്‍ നന്ദിയും പറഞ്ഞു. കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.