എടവണ്ണ: നാടിനെ നേരിലേക്കും നന്മയിലേക്കും വഴി നടത്തേണ്ട വിദ്യാലയങ്ങളെ കച്ചവട താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നവര്‍ക്കെതിരെ ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് എടവണ്ണ ജാമിഅ നദ്വിയ്യ വാര്‍ഷിക ദഅ്വ സമ്മേളനം ആവശ്യപ്പെട്ടു. അറിവ് പകരേണ്ടവര്‍ ജാതീയ അന്ധകാരത്തിലേക്ക് പതിക്കുന്നത് അപകടകരമാണ്. ചരിത്രവും പാരമ്പര്യവും തിരുത്തിയെഴുതാനുള്ള പരിശ്രമങ്ങളെ തിരിച്ചറിഞ്ഞ് വിജ്ഞാന നവോത്ഥാനത്തിന് ശക്തി പകരണം. വര്‍ഗീയ, തീവ്രവാദ ചിന്തകള്‍ ഇല്ലാതാക്കാനും മതേതര ഇന്ത്യയുടെ സംരക്ഷണം ഉറപ്പുവരുത്താനും പൊതുസമൂഹം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ആവശ്യപ്പെട്ടു. സമാപന സമ്മേളനം കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ അബ്ദുല്‍ ജബ്ബാര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി ഉപഹാര സമര്‍പ്പണം നടത്തി. എം.എല്‍.എമാരായ പി.വി. അന്‍വര്‍, എ.പി. അനില്‍കുമാര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ഡോ. ജാബിര്‍ അമാനി, ഷുക്കൂര്‍ സ്വലാഹി, ഹനീഫ് കായക്കൊടി, ആദില്‍ അത്വീഫ് സ്വലാഹി, സി.എച്ച്. മുഹമ്മദ് ആഷിഖ് എന്നിവര്‍ സംസാരിച്ചു. ആദര്‍ശ സമ്മേളനം കേരള ജംഇയ്യതുല്‍ ഉലമ വര്‍ക്കിങ് പ്രസിഡന്‍റ് സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പി. മൊയ്തീന്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. പ്രഫ. കെ. മായിന്‍കുട്ടി സുല്ലമി, പ്രഫ. അബ്ദുറഹ്മാന്‍ ആദൃശ്ശേരി, അലി ശാക്കിര്‍ മുണ്ടേരി, എന്‍. അബ്ദുല്ല സ്വലാഹി, മുബഷിര്‍ ചെറുകോട് എന്നിവര്‍ സംസാരിച്ചു. ടി. മൂസ നദ്വിയുടെ അധ്യക്ഷതയില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ ആരിഫ് സെയ്ന്‍, വി. അബൂബക്കര്‍ സ്വലാഹി, അബ്ദുസ്സലാം സ്വലാഹി മുട്ടില്‍, ടി. യൂസുഫലി സ്വലാഹി, മൊയ്തീന്‍ കോയ മദീനി, അബ്ദുല്‍ ഖാദിര്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു. സംസ്കരണ സമ്മേളനത്തില്‍ കെ.കെ. അബ്ദുല്‍ അസീസ് മൗലവി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ജൗഹര്‍ അയനിക്കോട്, കെ.എം. അബ്ദുല്‍ ഹസീബ് മദനി, മുജീബ് സ്വലാഹി കൂട്ടില്‍, കെ. നബീല്‍ വേങ്ങര എന്നിവര്‍ സംസാരിച്ചു. മൗലികാവകാശ സമ്മേളനം മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാലത്ത് അബ്ദുറഹ്മാന്‍ മദനി അധ്യക്ഷത വഹിച്ചു. അഡ്വ. ബാബു മോഹനക്കുറുപ്പ്, അഡ്വ. പി.എ. പൗരന്‍, മുസ്തഫ തന്‍വീര്‍, മുഷ്താഖ് അഹ്മദ്, അബ്ദുന്നൂര്‍ ഈരാറ്റുപേട്ട എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.