കോഴിക്കോട്: രാജ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റുകളുടെ പ്രാഥമിക തെരഞ്ഞെടുപ്പില്‍ 21 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റുകള്‍ അനുവദിച്ചപ്പോള്‍ വ്യക്തമായ കാരണങ്ങളില്ലാതെ കോഴിക്കോട് വിമാനത്താവളത്തെ തഴഞ്ഞതില്‍ ആശങ്കയും അതൃപ്തിയും അറിയിച്ച് എം.കെ. രാഘവന്‍ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിനും അടിയന്തര ഫാക്സ് സന്ദേശമയച്ചു.രാജ്യത്തെ മുഴുവന്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റുകളിലും ചെറിയവിമാനങ്ങള്‍ അനുമതി നല്‍കിയപ്പോള്‍ കേരളത്തില്‍മാത്രം വലിയ വിമാനത്തിന് അനുമതി നല്‍കിയിരിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തെ തഴയാനുള്ള നീക്കമാണെന്ന് കത്തില്‍ എം.പി പറഞ്ഞു. കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ 80 ശതമാനവും മലബാറില്‍നിന്നുള്ളവരാണ്. തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്നാക്കാന്‍ നടപടിയെടുത്തില്ളെങ്കില്‍ കോടികള്‍ മുടക്കിപ്പണിത ഹജ്ജ് ഹൗസിലെ സൗകര്യങ്ങളെല്ലാം വെറുതെയാകുമെന്നും വലിയ വിമാനങ്ങള്‍ക്ക് അനുമതിവരുന്നതുവരെ മറ്റ് ചെറു വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഹജ്ജ് സര്‍വിസിന് അനുമതിനല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നും വിവേചനപരമായ നടപടികളുണ്ടായാല്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.