കോര്‍പറേഷന്‍ ഓഫിസില്‍ സേവാകേന്ദ്രം പ്രവര്‍ത്തന സമയം കൂട്ടി

കോഴിക്കോട്: നഗരസഭാ ഓഫിസിലെ ജനസേവാ കേന്ദ്രത്തില്‍ പുതിയ ഷിഫ്റ്റ് സമ്പ്രദായം ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു. ഇതുപ്രകാരം കേന്ദ്രം രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. ഇതുവരെ രാവിലെ പത്തു മുതല്‍ നാലുവരെ മാത്രമായിരുന്നു പ്രവര്‍ത്തനം. ഉച്ചക്ക് 1.15 മുതല്‍ 2.15 വരെ ഊണുസമയത്ത് അടച്ചിടുകയും ചെയ്തിരുന്നു. പുതിയ ഷിഫ്റ്റ് വന്നതോടെ ഇടക്ക് അടച്ചിടുന്നത് ഒഴിവാക്കാനായി. നഗരസഭാ ഓഫിസില്‍ നികുതി ഒടുക്കാനും മറ്റും എത്തുന്നവര്‍ പണം അടക്കാനായി കാത്തുനില്‍ക്കുന്നതിന്‍െറ ദൈര്‍ഘ്യം കുറക്കാന്‍ പുതിയ സംവിധാനം കൊണ്ടാവും. രാവിലെ ഒമ്പതു മുതല്‍ രണ്ടു വരെയും രണ്ടു മുതല്‍ ആറു വരെയും രണ്ടു ഷിഫ്റ്റുകളിലായി ജീവനക്കാര്‍ ജോലിചെയ്യാനാണ് പുതിയ തീരുമാനം. പുതിയ ഷിഫ്റ്റ് സമ്പ്രദായത്തിന്‍െറ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, പി.സി. രാജന്‍, അനിതാ രാജന്‍, ടി.വി. ലളിതപ്രഭ, എം.സി. അനില്‍ കുമാര്‍, ആശാ ശശാങ്കന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.