ഗ്യാസ് സിലിണ്ടര്‍ സുരക്ഷാ പരിശോധനക്ക് ‘സ്വാഭിമാന്‍’

കോഴിക്കോട്: സുരക്ഷിതമായി ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനും രണ്ടു വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട സുരക്ഷാ പരിശോധന നടത്തി ഉപഭോക്താവിന് റിപ്പോര്‍ട്ട് നല്‍കാനും ഇനി മുതല്‍ സ്വാഭിമാന്‍ വളന്‍റിയര്‍മാരും. ആദ്യഘട്ടമെന്നനിലയില്‍ ചേവായൂരിലെ ശങ്കര്‍ ഗ്യാസ് ഏജന്‍സിക്കുകീഴിലുള്ള ഉപഭോക്താക്കളുടെ കണക്ഷനുകളാണ് ജില്ലാ ഭരണകൂടത്തിന്‍െറ നിയന്ത്രണത്തിലുള്ള സ്വാഭിമാന്‍ സോഷ്യല്‍ സര്‍വിസ് ആന്‍ഡ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ ഗ്യാസ് റിപ്പയറിങ് യൂനിറ്റില്‍നിന്നുള്ള 10 വിദഗ്ധത്തൊഴിലാളികള്‍ പരിശോധിക്കുക. പദ്ധതിയുടെ ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം ടി. ജെനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള സ്ഫോടകവസ്തു നിയമപ്രകാരം ഗാര്‍ഹിക-ഗാര്‍ഹികേതര ഉപയോഗങ്ങള്‍ക്കായുള്ള ഗ്യാസ് കണക്ഷനുകള്‍ എത്രമാത്രം സുരക്ഷിതമാണെന്ന് പരിശോധിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. ഗ്യാസ് സിലിണ്ടര്‍ സ്ഥാപിച്ച സ്ഥലം, രീതി, ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടോ, സ്റ്റൗ അടക്കമുള്ള അനുബന്ധ ഉപകരണങ്ങള്‍ എത്രമാത്രം സുരക്ഷിതമാണ് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. വീടുകളിലത്തെുന്ന സ്വാഭിമാന്‍ പ്രവര്‍ത്തകര്‍ ഇവ പരിശോധിച്ചശേഷം അപാകതകളുണ്ടെങ്കില്‍ പരിഹരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ അടക്കമുള്ള റിപ്പോര്‍ട്ട് കണക്ഷന്‍ ഉടമക്ക് നല്‍കും. ആവശ്യമായ റിപ്പയറിങ് നടത്തിയശേഷം ഉപകരണങ്ങള്‍ക്ക് ഗ്യാസ് ഏജന്‍സിയില്‍നിന്നുള്ള എന്‍.ഒ.സി ലഭിച്ചാല്‍ മാത്രമേ അവ വീണ്ടും പ്രവര്‍ത്തിപ്പിക്കാവൂ എന്നാണ് നിയമം. പരിശോധനാ റിപ്പോര്‍ട്ട് അടുത്ത രണ്ടുവര്‍ഷത്തേക്ക് ഉപഭോക്താക്കള്‍ കൈവശംവെക്കണം. സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പരിശോധനാവേളയില്‍ വിതരണം ചെയ്യും. വിവരങ്ങള്‍ക്ക്: 0495 2372666, 8891889720.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.