ശ്രദ്ധേയ മത്സരത്തിലേക്ക് കൊടുവള്ളി; ലീഗും വിമതരും പ്രചാരണം തുടങ്ങി

കൊടുവള്ളി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ മത്സരത്തിന് കൊടുവള്ളി വേദിയാകുന്നു. മുസ്ലിം ലീഗിന്‍െറ കോട്ടയായ കൊടുവള്ളിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായ എം.എ. റസാഖ് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയപ്പോള്‍ മുസ്ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി സ്ഥാനം രാജിവെച്ച് മുതിര്‍ന്ന ലീഗ് നേതാവ് കാരാട്ട് റസാഖാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായത്. കാരാട്ട് റസാഖിന് പിന്തുണക്കാന്‍ എല്‍.ഡി.എഫ് തീരുമാനിക്കുന്നതായ വിവരം ശക്തമായതോടെ പ്രചാരണം കൊഴുക്കുകയാണ്. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചൊവ്വാഴ്ച മണ്ഡലം എല്‍.ഡി.എഫ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. കാരാട്ട് റസാഖും എം.എ. റസാഖും ആദ്യഘട്ട പ്രചാരണ പരിപാടികള്‍ക്കാണ് തുടക്കം കുറിച്ചത്. ഇരുവരുടെയും പ്രചാരണ ഫ്ളക്സ് ബോര്‍ഡുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചുകഴിഞ്ഞു. വര്‍ഷങ്ങളായി കടുത്ത വിഭാഗീയത നിലനില്‍കുന്ന കൊടുവള്ളിയിലെ മുസ്ലിം ലീഗില്‍ കാരാട്ട് റസാഖിന്‍െറ രാജിയോടെ വിമത വിഭാഗം സംഘടിച്ച് പരസ്യമായി പരിപാടികള്‍ ആസൂത്രണംചെയ്ത് വരുകയാണ്. ഇതിന്‍െറ ഭാഗമായി ബുധനാഴ്ച റസാഖിന്‍െറ വസതിയില്‍ യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. മണ്ഡലത്തില്‍ വിവിധ കാരണങ്ങളാല്‍ ലീഗ് നേതൃത്വത്തിന്‍െറ നിലപാടിനോട് വിയോജിപ്പുള്ള ലീഗ് പ്രവര്‍ത്തകര്‍ യോഗത്തിലത്തെുമെന്നാണ് കാരാട്ട് റസാഖുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കാരാട്ട് റസാഖിന്‍െറ നീക്കങ്ങളും സ്ഥാനാര്‍ഥിത്വവും ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ അങ്കലാപ്പിന് വഴിയൊരുക്കിയിട്ടുണ്ട്. വിമത പ്രവര്‍ത്തനങ്ങള്‍ കരുതലോടെയാണ് ലീഗ് നോക്കിക്കാണുന്നത്. ചിത്രം വ്യക്തമാവുകയും നയങ്ങള്‍ പുറത്ത് പറയുകയും ചെയ്യുന്നതോടെ പരസ്യ പ്രതികരണം നടത്തുമെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. ഏറെക്കാലം ലീഗിനെ നയിച്ച കാരാട്ട് തന്നെ ലീഗ് നേതൃത്വത്തിലെ കൊള്ളരുതായ്മകള്‍ വിളിച്ചുപറയും എന്ന ഭയവും പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, കാരാട്ട് റസാഖിന്‍െറ രാജിയും സ്ഥാനാര്‍ഥിത്വവും കൊടുവള്ളിയിലെ മുസ്ലിം ലീഗിന് ഒരു ക്ഷീണവും വരുത്താന്‍ പോകുന്നില്ളെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. തുടക്കത്തിലുള്ള ആവേശമായാണ് വിമതരെ ഒൗദ്യോഗികപക്ഷം കാണുന്നത്. ശനിയാഴ്ച രാത്രി രാജിപ്രഖ്യാപനം നടത്തി കൊടുവള്ളിയിലത്തെിയ കാരാട്ട് റസാഖിനു നേരെ ലീഗ് പ്രവര്‍ത്തകര്‍ കൈയേറ്റത്തിന് ശ്രമം നടത്തിയതായി പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.