മലപ്പുറം: ജില്ലാ പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇതുവഴി പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഹെല്‍ത്ത് സപ്പോട്ടിങ് ഗ്രൂപ് (എച്ച്.എസ്.ജി) രൂപവത്കരിക്കുകയും അംഗങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുകയും ചെയ്യും. ജില്ലയില്‍ ഡിഫ്തീരിയ (തൊണ്ട മുള്ള്) രോഗം വ്യാപകമായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുമാണ് എച്ച്.എസ്.ജി രൂപവത്കരിക്കുന്നത്. ഇതിനായി ആരോഗ്യവകുപ്പിലെ റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, കില എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റികള്‍, ബ്ളോക് തല സാക്ഷരത നോഡല്‍, അസി. പ്രേരകുമാര്‍ എന്നിവരുടെ സംയുക്ത യോഗം ജൂലൈ 18ന് വൈകീട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ‘കുത്തിവെപ്പിന്‍െറ പ്രാധാന്യം തിരിച്ചറിയണം’ മലപ്പുറം: കുത്തിവെപ്പിന്‍െറ പ്രാധാന്യം സമൂഹം ഗൗരവപൂര്‍വം ഉള്‍ക്കൊള്ളണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവേചനമില്ലാതെ നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. എം.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘കുത്തിവെപ്പിന്‍െറ മതവും ശാസ്ത്രവും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുല്ല, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ. ഖാദര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എന്‍. ഫൈസല്‍ വിഷയമവതരിപ്പിച്ചു. ടി.പി. അഷ്റഫലി, നൗഷാദ് മണ്ണിശ്ശേരി, നാലകത്ത് സൂപ്പി, എന്‍.കെ. അഫ്സല്‍ റഹ്മാന്‍, മജീദ് പുകയൂര്‍, വി.പി. അഹമ്മദ് സഹീര്‍, നിസാജ് എടപ്പറ്റ, സലീം, എന്‍.എ. കരീം, കെ.പി. മുഹമ്മദ് ഇഖ്ബാല്‍, സാദിഖ് കൂളമടത്തില്‍, റിയാസ്, കബീര്‍, ടി. നിയാസ്, ഇ.വി. ഷാനവാസ്, ഷാഫി കാടേങ്ങല്‍, ഫാരിസ്, സാലിഹ്, ഷംസീര്‍, കെ. ബഷീര്‍, സജീര്‍, നൗഫല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.