വാണിമേല്‍: കുളപ്പറമ്പിലും കൊപ്രക്കളത്തും യുവാവിന്‍െറ പരാക്രമത്തില്‍ രണ്ട പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് മര്‍ദനമേറ്റു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ വാണിമേല്‍ പഞ്ചായത്ത് ഓഫിസ് പരിസരത്തെ കോഴിക്കടയിലത്തെിയവരുമായി ബൈക്കിലത്തെിയ യുവാവ് വാക്കേറ്റത്തിനും കൈയാങ്കളിക്കും മുതിരുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചശേഷം ബൈക്കുമായി തിരിച്ചുപോയ യുവാവ് കൊപ്രക്കളത്തില്‍ ജീപ്പ് ഡ്രൈവറുമായി വീണ്ടും പ്രശ്നമുണ്ടാക്കുകയായിരുന്നു. ജീപ്പിന്‍െറ പിന്നില്‍ ബൈക്കിടിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ബൈക്ക് കേട് സംഭവിച്ചു. ഓട്ടോറിക്ഷയിലും ബൈക്ക് ഇടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ നാട്ടുകാരെയും പൊലീസുകാരെയും ഇയാള്‍ തല്ലുകയായിരുന്നു. വളയം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയന്‍, എ.എസ.്ഐ സജീവന്‍ എന്നിവരെ പൊതുനിരത്തില്‍ വെച്ച് മുഖത്ത് അടിക്കുകയും നെഞ്ചിലും മറ്റും ചവിട്ടുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. യുവാവിനെ പിടിച്ചുമാറ്റാനത്തെിയവരെയെല്ലാം ഇയാള്‍ തല്ലുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സി.പി.എം നേതാക്കള്‍ക്ക് നേരെയും ഇയാള്‍ പരാക്രമം അഴിച്ചുവിട്ടു. സി.പി.എം വാണിമേല്‍ ലോക്കല്‍ സെക്രട്ടറി ടി. പ്രദീപ്കുമാറിനും മര്‍ദനമേറ്റു. പൊലീസുകാര്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുന്നതിനിടയില്‍ യുവാവിനെ മറ്റൊരു ജീപ്പിലത്തെിയ നാലംഗ സംഘം കടത്തി കൊണ്ടുപോവുകയായിരുന്നു. സംഘര്‍ഷത്തിനിടയില്‍ യുവാവിനും തല്ല് കിട്ടിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ജീപ്പിന്‍െറ നമ്പര്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മര്‍ദനമേറ്റ പൊലീസുകാര്‍ വാണിമേലിലെ ക്ളിനിക്കിലും പിന്നീട് നാദാപുരം ഗവ. ആശുപത്രിയിലും ചികിത്സ തേടി. യുവാവ് സഞ്ചരിച്ചിരുന്ന പള്‍സര്‍ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭൂമിവാതുക്കല്‍ സ്വദേശിയായ യുവാവാണ് അക്രമത്തിന് പിന്നിലെന്നും ഇയാള്‍ക്കായി അന്വേഷണം നടത്തുകയാണെന്നും കേസെടുക്കുമെന്നും വളയം എസ്.ഐ കെ. നിപുണ്‍ ശങ്കര്‍ പറഞ്ഞു. യുവാവ് മദ്യലഹരിയിലോ മറ്റോ ആയിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.