Posted On
date_range Updated On
date_range മീൻ കച്ചവടത്തിെൻറ മറവിൽ കഞ്ചാവ് വിൽപന നടത്തിവന്നയാൾ പിടിയിൽ
തിരുവല്ല: മീൻ കച്ചവടത്തിൻെറ മറവിൽ കഞ്ചാവ് വിൽപന നടത്തിവന്നയാൾ പൊലീസ് പിടിയിൽ. വെൺപാല കല്ലുങ്കൽ അഭിജിത് ഭവനി ൽ അനിൽകുമാറാണ് (44) പിടിയിലായത്.
മതിൽഭാഗം ഗവ. സ്കൂളിന് സമീപത്തുനിന്നുമാണ് 30 ഗ്രാം വരുന്ന ആറ് പൊതി കഞ്ചാവുമായി ജില്ല പോലീസ് മേധാവിയുടെ ആൻറി നാർകോട്ടിക് വിഭാഗം ഇയാളെ പിടികൂടിയത്. ഇയാൾ മുമ്പും കഞ്ചാവ് കേസിലും അബ്കാരി കേസിലും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. തിരുവല്ല സി.ഐ പി.ആർ. സന്തോഷിൻെറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.