കൃഷിമന്ത്രിയോട് കർഷകർക്ക് നേരിട്ട് സംസാരിക്കാം

തൊടുപുഴ: കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നവംബർ ഒന്ന് മുതൽ എല്ലാ മാസവും ആദ്യ ബുധനാഴ്ച വൈകീട്ട് 5.30 മുതൽ 6.30 വരെ കർഷകരുമായി ഫോൺ വഴിയും നവസാമൂഹിക മാധ്യമങ്ങൾ വഴിയും സംവദിക്കും. കൃഷിവകുപ്പി​െൻറ പ്രവർത്തനങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും കർഷകരുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കാനും വേണ്ടിയാണിത്. കൃഷി വകുപ്പ് സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം മുഖേന നടപ്പാക്കുന്ന കാർഷിക വിവര സങ്കേതം ഒരു വിരൽ തുമ്പിൽ എന്ന സംവിധാനത്തിൽ കൂടിയാണ് ഇത് പ്രാവർത്തികമാക്കുന്നത്. കേരളപ്പിറവി ദിനമായ ബുധനാഴ്ച വൈകീട്ട് 5.30ന് പരിപാടിക്ക് തുടക്കം കുറിക്കും. മന്ത്രിയോട് ചോദിക്കേണ്ട ചോദ്യങ്ങൾ ടോൾ ഫ്രീ നമ്പറായ 1800-425-1661, വാട്ട്സ് ആപ് നമ്പരായ 9447051661, കാർഷിക വിവരസങ്കേതം എന്ന ഫേസ്ബുക്ക് പേജ് ലൈവ് സ്ട്രീമിങ് എന്നിവയിലൂടെ തത്സമയം ലഭ്യമാകും. ഉൽപന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഉൾെപ്പടെ വിവിധ സേവനങ്ങൾക്കായി കൺസോർഷ്യം സജ്ജമാക്കിയിട്ടുണ്ട്. വെബ് പോർട്ടൽ (www.krishi.info), ഫേസ് ബുക്ക് (Fb.com/krishi.info2015), ഫേസ്ബുക്ക് ഗ്രൂപ് (കാർഷിക വിവര സങ്കേതം), മൊബൈൽ ആപ് (ഗൂഗിൾ പ്ലേ സ്റ്റോർ/കാർഷിക വിവരസങ്കേതം, ഇ-വിപണി) തുടങ്ങി എല്ല നവമാധ്യമങ്ങളും കർഷകർക്ക് സേവനങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.