കഞ്ചാവുകേസ് പ്രതി പൊലീസ് പിടിയിൽനിന്ന്​ രക്ഷപ്പെട്ടു

മറയൂർ: പൊലീസ് കസ്റ്റഡിയിൽനിന്ന് കഞ്ചാവ് വിൽപനക്കാരൻ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച കോവിൽക്കടവിൽനിന്ന് രണ്ടുപേരെ കഞ്ചാവ് വലിക്കുന്നതിനിെട പൊലീസ് പിടിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ കാന്തല്ലൂർ സ്വദേശി കണ്ണൻ എന്നയാളിൽനിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പറഞ്ഞു. ഇവരെയുംകൊണ്ട് കണ്ണനെ ഫോണിൽ വിളിപ്പിച്ചു. തുടർന്ന് ഇവരുമായി പ്രതിയെ പിടിക്കാൻ പൊലീസ് പുറപ്പെട്ടു. കാന്തല്ലൂരിലെത്തി കണ്ണനെ പിടികൂടി ഓട്ടോയിൽ കയറ്റി ദേഹപരിശോധന നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്തുടർന്നെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. കഞ്ചാവ് വലിക്കുന്നതിനിെട പിടിയിലായ നടരാജൻ, രാജേഷ് എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.