കോട്ടയം മെഡിക്കൽ കോളജിനെ മികവിെൻറ കേന്ദ്രമാക്കാൻ 15.80 കോടി

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിനെ മികവി​െൻറ കേന്ദ്രമാക്കുന്നതി​െൻറ ഭാഗമായി 15.80 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മെഡിക്കൽ കോളജി​െൻറ അടിസ്ഥാനസൗകര്യങ്ങൾ മികവുറ്റതാക്കി രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയാണ് തുക വിനിയോഗിക്കുക. മെഡിക്കൽ കോളജി​െൻറ കാമ്പസ് നവീകരണത്തിന് 5.43 കോടി രൂപയും എപ്പിഡമിക് വാർഡ് നിർമാണത്തിനും മരുന്നുകളുടെ സംഭരണത്തിനും വിതരണത്തിനും വേണ്ടിയുള്ള കെട്ടിടനിർമാണത്തിനുമായി 6.70 കോടി രൂപയും ഡീസൽ ജനറേറ്റർ സ്ഥാപിക്കുന്നതിന് 1.05 കോടി രൂപയുടെയും ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനങ്ങൾക്കും തുക വകയിരുത്തിയിട്ടുണ്ട്. ഇതോടുകൂടി മെഡിക്കൽ കോളജിൽ വിപുലമായ രീതിയിലുള്ള വികസനപ്രവർത്തനങ്ങൾക്കാണ് തുടക്കംകുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.