ചെണ്ടുവാര ഫാക്ടറിയിൽ കാട്ടാനയെത്തി; ഒരുമണിക്കൂറോളം തൊഴിലാളികളെ മുൾമുനയിൽ നിർത്തി

മൂന്നാർ: കാട്ടുകൊമ്പൻ ഫാക്ടറി തൊഴിലാളികളെ ഒരുമണിക്കൂറോളം മുൾമുനയിൽ നിർത്തി. കണ്ണൻ ദേവൻ കമ്പനിയുടെ ചെണ്ടുവാര എസ്റ്റേറ്റിലെ ഫാക്ടറിയിലെത്തിയ കാട്ടുകൊമ്പനാണ് ജോലി കഴിഞ്ഞിറങ്ങിയ തൊഴിലാളികളെ കവാടത്തിൽ തടഞ്ഞുനിർത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് ഫാക്ടറിയുടെ കവാടം തകർത്ത് കൊമ്പൻ അകത്ത് കടന്നത്. മുന്നൂറോളം വരുന്ന തൊഴിലാളികൾ പണിയെടുക്കുന്ന ഫാക്ടറിയുടെ സമീപത്ത് നിലയുറപ്പിച്ച ആനയെ തുരത്താൻ തൊഴിലാളികൾ പലരീതിയിൽ ശ്രമിച്ചെങ്കിലും പിന്തിരിയാൻ തയാറായില്ല. ഇതിനിെട എസ്റ്റേറ്റിലെ ചിലർ ഒച്ചെവച്ചതോടെ ആന അക്രമാസക്തനായി. ഫാക്ടറിയിൽ സ്ഥാപിച്ചിരുന്ന പൂച്ചെടികൾ വലിച്ചെറിഞ്ഞ ആന തൊഴിലാളികളെ അവിടെനിന്ന് തുരത്തുകയും ചെയ്തു. ആനയെ ഒടുവിൽ ഏറെ പണിപ്പെട്ട് എക്സ്കവേറ്ററും മറ്റും ഉപയോഗിച്ച് ഭയപ്പെടുത്തി കാടുകയറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.