മന്ത്രി തോമസ് ചാണ്ടിക്കെതിരെ സമരം ശക്തമാക്കും -ഡി.സി.സി ആലപ്പുഴ: കൈയേറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്താൻ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. ഈമാസം 28ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് മാർച്ചും 30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന സമര സമ്മേളനവും സംഘടിപ്പിക്കും. ചെട്ടികുളങ്ങരയിൽ ശാന്തിക്കാരനെ ജാതിയുടെ പേരിൽ ഉപരോധം ഏർപ്പെടുത്തുന്ന സംഘ്പരിവാർ നേതൃത്വത്തിലുള്ള ക്ഷേത്ര ഭരണസമിതിയുടെ നിലപാട് ആധുനിക കാലഘട്ടത്തിലെ അയിത്തം പുനഃസ്ഥാപിക്കാനുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്നും യോഗം കുറ്റപ്പെടുത്തി. രാജ്യമെമ്പാടും ബി.ജെ.പിയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ഫാഷിസത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഉപവാസം സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ആർ. ജയപ്രകാശ്, അഡ്വ. ബി. ബാബുപ്രസാദ്, കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ, ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ, യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി, കെ.പി.സി.സി സെക്രട്ടറിമാരായ മാന്നാർ അബ്്ദുല്ലത്തീഫ്, കെ.പി. ശ്രീകുമാർ, നിർവാഹക സമിതി അംഗം ഡി. സുഗതൻ, കോശി എം. കോശി, കെ.എൻ. വിശ്വനാഥൻ, ജി. മുകുന്ദൻ പിള്ള, എം.എൻ. ചന്ദ്രപ്രകാശ്, പ്രഫ. നെടുമുടി ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.