കൊച്ചി: തിരക്കേറിയ നഗരപാതകളിലടക്കം സിഗററ്റിെൻറ പുക ഉയരുന്നത് വർധിക്കുന്നു. നിയമപാലകരുടെ മുന്നിലൂടെ സിഗററ്റ് പുകച്ച് പോകാവുന്ന സ്ഥിതിയാണ്. പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുംവിധം പുകവലിക്കാരുടെ എണ്ണം ദിവസംതോറും വർധിക്കുകയാണ്. 'പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശിക്ഷാർഹമാണ്' വാചകം പരസ്യത്തിലൊതുങ്ങുകയാണ്. കോടതി നിർദേശത്തെ തുടർന്ന് കർശനമായിരുന്ന പരിശോധനയും പിഴ ഇൗടാക്കലും എല്ലായിടത്തും ഇപ്പോൾ നിലച്ചു. പൊതുസ്ഥലങ്ങളില്‍ പുകവലിനിരോധം കര്‍ശനമാക്കണമെന്ന ഹൈകോടതിയുടെ നിര്‍ദേശപ്രകാരം 2012ൽ സംസ്ഥാന വ്യാപകമായി ജില്ലകളില്‍ പുകയിലവിരുദ്ധ സ്ക്വാഡിെൻറ പ്രവർത്തനം തുടങ്ങിയിരുന്നു. അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ചെയര്‍മാനും ഡി.എം.ഒ നോഡല്‍ ഓഫിസറുമായിട്ടായിരുന്നു സ്ക്വാഡിെൻറ പ്രവര്‍ത്തനം. പെട്ടിക്കടകള്‍ക്ക് മുന്നില്‍ പുകവലി അനുവദിക്കരുതെന്ന നിർദേശം കടയുടമകള്‍ക്ക് നല്‍കുകയും സിഗററ്റ് കത്തിക്കാനുള്ള ലൈറ്ററും തീപ്പെട്ടികളും നീക്കം ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ മികച്ചനിലയില്‍ തുടങ്ങിയ സ്ക്വാഡിെൻറ പ്രവര്‍ത്തനം കാലക്രമേണ നിര്‍ജീവമായി. പുകയിലരഹിത പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ, പൊലീസ്, തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകളും സന്നദ്ധസംഘടനകളും ചേര്‍ന്നാണ് സ്ക്വാഡ് രൂപവത്കരിച്ചത്. അന്ന് പരിശോധന ഫലം കണ്ടതിനെത്തുടര്‍ന്ന് കടകൾക്ക് മുന്നില്‍ 'തീ ചോദിക്കരുത്' എന്ന ബോര്‍ഡ് ഉടമകള്‍ സ്ഥാപിച്ചിരുന്നു. പുകയില നിയന്ത്രണ സ്ക്വാഡ് നിലവില്‍ വന്നിട്ട് അഞ്ചുവര്‍ഷം കഴിയുമ്പോൾ പൊതുസ്ഥലങ്ങളും നിരത്തുകളും പരിശോധിച്ചാല്‍ ഫലം വിപരീതമാണ്. പെട്ടിക്കടകള്‍ ഉള്‍പ്പെടെ സിഗററ്റ് വില്‍ക്കുന്ന എല്ലായിടത്തും കത്തിക്കാന്‍ തീ നല്‍കുന്നു. ബസ്സ്റ്റാന്‍ഡെന്നോ െറയിൽവേസ്റ്റേഷന്‍ ജങ്ഷനെന്നോ വ്യത്യാസമില്ലാതെ പരസ്യമായി പുകവലിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. പുകയില നിയന്ത്രണ സ്ക്വാഡിനെ പുനരുജ്ജീവിപ്പിക്കുകയോ കാലാനുസൃത തീരുമാനങ്ങള്‍ എടുക്കുകയോ വേണമെന്നാണ് വിവിധ സന്നദ്ധ സംഘടനകളും നേതാക്കളും പറയുന്നത്. പിടികൂടുക നിരോധിത പുകയില ഉൽപന്നങ്ങൾ മാത്രം കൊച്ചി: പൊതുസ്ഥലത്ത് പുകവലിച്ചാൽ കോട്പ അനുസരിച്ച് കേസെടുക്കാമെന്നാണ് വ്യവസ്ഥ. 2012 മേയ് 22ന് പാൻമസാല അടക്കമുള്ള പുകയില ഉൽപന്നങ്ങൾ സംസ്ഥാനത്ത് നിരോധിച്ചു. തുടർന്ന് പൊലീസും എക്സൈസും പൊതുസ്ഥലത്തെ പുകവലിക്കാരെയും നിരോധിത പുകയില ഉൽപന്ന കടത്തുകാരെയും പിടികൂടിത്തുടങ്ങിയിരുന്നു. ക്രമേണ പുകവലിക്കാരെ ഒഴിവാക്കി. ഇടക്കിടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടുക മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കോട്പ അനുസരിച്ച് ക്രൈം കേസും പെറ്റി കേസും എടുക്കുന്നുണ്ട്. പുകവലിക്കാർക്കെതിരെ 200 രൂപയാണ് പെറ്റി കേസ് എടുക്കുന്നത്. പുകയില കടത്തലിെൻറ സ്വഭാവം അനുസരിച്ച് പിഴത്തുക മാറും. എറണാകുളം സിറ്റിയെ അപേക്ഷിച്ച് റൂറൽ പൊലീസിലാണ് കൂടുതൽ കോട്പ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2017 ജൂലൈ 31വരെ 5456 കോട്പ കേസുകളാണ് റൂറലിലുള്ളത്. ഇതിൽ 4919ഉം പെറ്റി കേസുകളാണ്. 2017 ജനുവരി മുതൽ മാർച്ച് വരെ സിറ്റി പൊലീസിൽ 273 കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തത്. 2016ൽ റൂറലിൽ 12,936 കേസുണ്ടായപ്പോൾ സിറ്റി പരിധിയിൽ 534 എണ്ണം മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.