ദേവസ്വം ബോർഡിലെ അയിത്തത്തിനെതിരെ പിന്നാക്കക്കാർ സംഘടിക്കണം-വെള്ളാപ്പള്ളി ചാരുംമൂട്: അബ്രാഹ്മണനെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ശാന്തിയായി നിയമിച്ചത് താനാണെന്ന ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണെൻറ വാദം തെറ്റെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ പങ്കെടുത്ത ഒരു ചടങ്ങിലാണ് ഹിന്ദു ഐക്യം പ്രസംഗിക്കുന്ന പ്രയാർ ആളെ പറ്റിക്കുന്ന പ്രസംഗം നടത്തിയത്. 1998 ൽ താൻ നൽകിയ കേസിൽ 2002 ൽ സുപ്രീം കോടതി നടത്തിയ വിധിയിലാണ് നിയമനം. ഹിന്ദു ഐക്യത്തെ കുറിച്ച് പറയുന്ന പ്രയാർ എന്തുകൊണ്ട് ദേവസ്വം ബോർഡിൽ ഹിന്ദു ഐക്യത്തിന് ശ്രമിക്കുന്നില്ല. ചെട്ടികുളങ്ങരയിലെ ശാന്തിനിയമനത്തിന് നടപടി സ്വീകരിച്ചില്ല. ദേവസ്വം ബോർഡിലെ അയിത്തത്തിനെതിരെ പിന്നാക്കക്കാർ സംഘടിച്ച് സമരം ചെയ്യേണ്ട കാലം അതിക്രമിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. നൂറനാട് ഉളവുക്കാട് ശ്രീനാരായണപുരം എസ്.എൻ.ഡി.പി ശാഖയിൽ ഗുരുക്ഷേത്രസമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സിനിൽ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, ആർ.രാജേഷ് എം.എൽ.എ, ശിവഗിരി മഠം വിശാലാനന്ദ സ്വാമി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.