കളമശ്ശേരി: കിൻഫ്ര ഹൈടെക് പാർക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലിൽ നിന്നുള്ള ശുചിമുറി മാലിന്യം പൊതുകാന വഴി ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നതായി പരാതി. പെരിയാറുമായി ബന്ധപ്പെടുന്ന തൂമ്പുങ്കൽ തോട്ടിലേക്കാണ് രൂക്ഷ ദുർഗന്ധമുള്ള മാലിന്യം എത്തുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പ്രദേശത്തെ കൗൺസിലർമാരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ പരിശോധനക്ക് ശ്രമിച്ചപ്പോൾ അധികൃതർ അനുമതി നിഷേധിച്ചതായും പരാതിയുണ്ട്. കിണർ വെള്ളത്തെ ആശ്രയിക്കുന്ന സമീപത്തെ എച്ച്.എം.ടി കോളനി, മറ്റക്കാട് ഭാഗങ്ങളിൽ പനി, മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധി പടരുേമ്പാഴാണ് മാലിന്യം പൊതുനിരത്തിലേക്കൊഴുക്കുന്നത്. ഇതിനുമുമ്പ് മാലിന്യം റോഡിലേക്കൊഴുക്കിയപ്പോൾ നാട്ടുകാർ തടഞ്ഞിരുന്നു. സ്ഥാപനത്തിൽ രണ്ട് ഹോസ്റ്റൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും മാലിന്യ സംസ്കരണ പ്ലാൻറില്ലെന്നാണ് നാട്ടുകാരുടെ പരാതി. Caption: ec2 malinyam കളമശ്ശേരി കിൻഫ്രയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള പൊതുകാനയിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.