ആലപ്പുഴ: കാർഡിയോളജി വിദഗ്ധരുടെ സംസ്ഥാന സംഘടനയായ ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്റർ (ഐ.സി.സി) സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ വാർഷിക സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായി. പ്രസിഡൻറ് ഡോ. എ. ജോർജ് കോശി ഉദ്ഘാടനം ചെയ്തു. മരണത്തിലേക്കും അംഗവൈകല്യത്തിലേക്കും നയിക്കുന്ന ഹൃദയസംബന്ധമായ രോഗങ്ങൾക്ക് അടിമപ്പെടുന്നവരിൽ 60 ശതമാനത്തോളം പേർ ഇന്ത്യക്കാരാെണന്ന് അദ്ദേഹം പറഞ്ഞു. ഐ.സി.സി ദേശീയ പ്രസിഡൻറ് ഡോ. പി.കെ. അശോകൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. വി. രാമകൃഷ്ണപിള്ള, ഡോ. പി. മംഗളാനന്ദൻ, ഡോ. സാജൻ അഹമ്മദ് എന്നിവർ സംസാരിച്ചു. നിർധനകുടുംബങ്ങളിലെ വിദ്യാർഥികൾക്കും വിഭിന്നശേഷിയുള്ള കുട്ടികൾക്കുമായി സംഘടന തുടക്കമിട്ട സ്കൂൾ കിറ്റ് േപ്രാജക്ടിെൻറ ഉദ്ഘാടനവും നടന്നു. ഐ.സി.സി കേരള ട്രഷറർ ഡോ. പി. ശ്രീകലയിൽനിന്ന് മുഹമ്മ മദർ തെരേസ സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു തെങ്ങുംപള്ളി കിറ്റുകൾ ഏറ്റുവാങ്ങി. സമ്മേളനത്തിൽ ശാസ്ത്ര സെഷനുകളും നടന്നു. സുരക്ഷിതവും വേദനയില്ലാത്തതുമായ ശസ്ത്രക്രിയ രീതികളെപ്പറ്റി പൊതുജനങ്ങൾക്ക് കൃത്യമായ അറിവ് പകരേണ്ടതും സംശയങ്ങൾ ദൂരീകരിക്കേണ്ടതും അത്യാവശ്യമാണെന്ന് ഓർഗനൈസിങ് സെക്രട്ടറി ഡോ. സാജൻ അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.