കൊച്ചി: എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കഞ്ചാവ് മൊത്തമായി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി തമിഴ്നാട് കമ്പം സ്വദേശി മരിയപ്പൻ അജിത്ത് (24) പിടിയിൽ. ഷാഡോ ടീമും സൈൻട്രൽ പൊലീസും ചേർന്ന് നടത്തിയ ഓപറേഷനിൽ ഇയാളിൽനിന്ന് ഗ്രേഡ് വൺ ഇനത്തിൽപെട്ട മൂന്നരക്കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥനങ്ങളിലായി കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ ആദ്യമായാണ് കേരള പൊലീസിെൻറ പിടിയിലാകുന്നത്. നാല് പിക്-അപ് വാനുകൾ സ്വന്തമായുള്ള ഇയാൾ ഓണക്കാലത്തെ പൂക്കച്ചടവടത്തിെൻറ മറവിലാണ് കഞ്ചാവ് എത്തിച്ചിരുന്നത്. ആന്ധ്രപ്രദേശിലെ റായ്ഗഡയിൽ കൃഷിസ്ഥലത്തുനിന്ന് എത്തിക്കുന്ന പല ഗ്രേഡിൽപെട്ട കഞ്ചാവ് കമ്പത്തെ ഇയാളുടെ ഗോഡൗണിൽ ഇനംതിരിച്ച് ഇടനിലക്കാർ വഴിയാണ് കേരളത്തിൽ എത്തിച്ചിരുന്നത്. ഓണക്കാലത്തെ വൻ കച്ചവടം ലഷ്യമിട്ട് രണ്ടാഴ്ചയോളമായി നഗരത്തിൽ തമ്പടിച്ച ഇയാളെ പിടികൂടുന്നതിനായി ക്രൈം ഡിറ്റാച്ച്മെൻറ് എ.സി.പി ബിജി ജോർജിെൻറ നേതൃത്വത്തിൽ സെൻട്രൽ സി.ഐ അനന്തലാൽ, ഷാഡോ എസ്.ഐ ഹണി കെ. ദാസ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. കിലോക്ക് 25,000 രൂപ വാഗ്ദാനം നൽകിയാണ് അന്വേഷണസംഘം ഇയാളെ എറണാകുളം ബോട്ട്ജെട്ടിയിൽ എത്തിച്ചത്. കഞ്ചാവ് കൈമാറുന്നതിനിടെയാണ് പൊലീസ് തന്ത്രപൂർവം പിടികൂടിയത്. കഞ്ചാവ് വിപണന മേഖലയിലെ തല എന്ന് അറിയപ്പെടുന്ന ഇയാൾക്കായി പൊലീസ്, എക്സൈസ് സംഘങ്ങൾ വലവിരിച്ചിരിക്കുകയായിരുന്നു. ഷാഡോ എ.എസ്.ഐ നിസാർ, സി.പി.ഓമാരായ അഫ്സൽ, ഹരിമോൻ, വിനോദ്, സാനുമോൻ, വിശാൽ, സന്ദീപ്, ശ്യാം, രാഹുൽ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.