കഞ്ചാവ് വില്‍പന: രണ്ട് യുവാക്കള്‍ അറസ്​റ്റിൽ

വൈപ്പിന്‍: തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കളെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം കോവിലകത്തുംകടവ് മണത്തറ സുമിത്ത് (19), ചെറായി രക്തേശ്വരി റോഡ് അല്ലപ്പറമ്പില്‍ സഞ്ജയ് (20) എന്നിവരെയാണ് മുനമ്പം എസ്.ഐ ടി.വി. ഷിബുവും സംഘവും പിടികൂടിയത്. പട്രോളിങിനിടെ എസ്.എസ്. എ.യു.പി. സ്‌കൂളിന് സമീപത്തുെവച്ച് സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. സഞ്ജയ് തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍നിന്നും കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തുന്ന കണ്ണിയില്‍ പ്രധാനിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പാലക്കാടും മുനമ്പം സ്റ്റേഷനിലും കേസുണ്ട്. കഴിഞ്ഞ മാസം പാലക്കാട് ചിറ്റൂര്‍ എക്‌സൈസ് സംഘം അര കിലോ കഞ്ചാവുമായി ഇയാളെ പിടികൂടിയുന്നു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.