കൊച്ചി: കാക്കനാട് രാജഗിരി സെൻറർ ഫോർ ബിസിനസ് സ്‌റ്റഡീസ് സംഘടിപ്പിക്കുന്ന എട്ടാമത് രാജഗിരി ബിസിനസ് ക്വിസ് ശനിയാഴ്‌ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓരോ വിഭാഗത്തിലെയും വിജയിക്ക് ഒരുലക്ഷം രൂപ സമ്മാനമായി ലഭിക്കും. രാജ്യത്തെ മുൻനിര കോർപറേറ്റ്, വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ മത്സരാർഥികൾ മാറ്റുരക്കും. ആദ്യ റണ്ണർഅപ്പിന് അര ലക്ഷം രൂപ വീതം ലഭിക്കും. ഓരോ വിഭാഗത്തിലും സെമി ഫൈനലിലേക്ക് എട്ട് ടീമുകൾക്കാണ് പ്രവേശനം. ഇതിൽ വിദ്യാർഥി, കോർപറേറ്റ് വിഭാഗങ്ങളിൽ അഞ്ചുവീതം ടീമുകളെ ഓൺലൈൻ മത്സരത്തിലൂടെ തെരഞ്ഞെടുത്തു. ശേഷിക്കുന്ന മൂന്നുവീതം ടീമുകളെ ശനിയാഴ്‌ച രാവിലെ 11നടക്കുന്ന മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും. രജിസ്‌ട്രേഷൻ രാവിലെ ഒമ്പതുമുതൽ നടക്കും. ഒറാക്കിൾ ഇന്ത്യ വൈസ് പ്രസിഡൻറ് മിതേഷ് അഗർവാളാണ് ക്വിസ് മാസ്‌റ്റർ. പൂർണമായും വിദ്യാർഥികളാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്. വാർത്ത സമ്മേളനത്തിൽ അസി.പ്രഫ. ഫ്രാൻസിസ് സെബാസ്റ്റ്യൻ, ഫാക്കൽറ്റി കോഒാഡിനേറ്റർമാരായ പ്രഫ. സൂസൻ മാത്യു, പ്രഫ. അരുൺ ജോർജ്, വിദ്യാർഥി കോഒാഡിനേറ്റർ ജോസഫ് ജോൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.