തിരുവനന്തപുരം: ജൂലൈയില്‍ നടത്തിയ രണ്ടും നാലും സെമസ്റ്റര്‍ മൃദംഗം പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 23 മുതല്‍ 27 വരെ ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളജില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ www.keralauniversity.ac.in ൽ ലഭ്യമാണ്. ബി.കോം പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈയില്‍ നടത്തിയ രണ്ടും നാലും സെമസ്റ്റിര്‍ കോമേഴ്‌സ് ആൻഡ് ഹോട്ടല്‍ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ ഒമ്പതു മുതല്‍ 12 വരെ വര്‍ക്കല ശ്രീനാരായണ കോളജിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ www.keralauniversity.ac.in ൽ ലഭ്യമാണ്. യൂനിവേഴ്‌സിറ്റി/കോളജ് അധ്യാപകര്‍ക്ക് ഹ്രസ്വകാല പരിശീലന പരിപാടി യു.ജി.സി ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്മെൻറ് സെൻററില്‍ ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ നാലു വരെ യൂനിവേഴ്‌സിറ്റി/ കോളജ് അധ്യാപകര്‍ക്കുവേണ്ടി റൂസയുടെ ധനസഹായത്തോടുകൂടി 'സ്റ്റുഡൻറ് കൗണ്‍സലിങ് ആൻഡ് മെൻററിങ്' വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും വിശദവിവരങ്ങളും www.ugchrdc.in വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്. അപേക്ഷകള്‍ പ്രിന്‍സിപ്പലിെൻറ സാക്ഷ്യപത്രത്തോടുകൂടി ദ ഡയറക്ടര്‍, യു.ജി.സി ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്മെൻറ് സെൻറര്‍, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങ്, യൂനിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം-695581 വിലാസത്തില്‍ ഒക്‌ടോബര്‍ 16നു മുമ്പ് ലഭിക്കണം. കേരള സര്‍വകലാശാലയിലെ യു.ജി.സി ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്മെൻറ് സെൻററില്‍ ഒക്‌ടോബര്‍ 23 മുതല്‍ 28 വരെ യൂനിവേഴ്‌സിറ്റി/ കോളജ് അധ്യാപകര്‍ക്കുവേണ്ടി റൂസയുടെ ധനസഹായത്തോെട 'വിമണ്‍ എംപവര്‍മെൻറ്' വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും വിശദവിവരങ്ങളും www.ugchrdc.in വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുന്നതാണ്. അപേക്ഷകള്‍ പ്രിന്‍സിപ്പലിെൻറ സാക്ഷ്യപത്രത്തോടുകൂടി ദ ഡയറക്ടര്‍, യു.ജി.സി ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്മെൻറ് സെൻറര്‍, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങ്, യൂനിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം-695581 വിലാസത്തില്‍ ഒക്‌ടോബര്‍ 16നു മുമ്പ് ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.