സ്വകാര്യ ബസിൽനിന്ന്​ തള്ളിയിട്ടു; വിദ്യാർഥിക്ക് പരിക്ക്

കൊച്ചി: സ്കൂളിൽ പോകാൻ സ്വകാര്യബസിൽ കയറിയ വിദ്യാർഥിയെ ജീവനക്കാരൻ തള്ളിയിട്ടു. നിലത്തുവീണ വിദ്യാർഥിക്ക് പരിക്ക്. ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ഇടപ്പള്ളി വട്ടേക്കുന്നം കണ്ണിക്കണ്ടത്തിൽ അനിലി​െൻറ മകൻ അതുൽ ദേവിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 8.30ഓടെ ഇടപ്പള്ളി കുന്നുംപുറം ബസ് സ്റ്റോപ്പിൽനിന്ന് പറവൂർ -എറണാകുളം റൂട്ടിൽ സർവിസ് നടത്തുന്ന ജിസ്ന എന്ന ബസിൽ സ്കൂളിലേക്ക് പോകാൻ കയറിയപ്പോഴാണ് വിദ്യാർഥികളെ ആക്ഷേപിച്ച് തള്ളിയിട്ടത്. പരിക്കേറ്റ അതുൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇടപ്പള്ളി ട്രാഫിക് പൊലീസിൽ പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു. എറണാകുളം-പറവൂർ റൂട്ടിൽ സർവിസ് നടത്തുന്ന ബസുകൾ വിദ്യാർഥികളെ കയറ്റുന്നതിൽ അമാന്തം കാണിക്കുന്നെന്ന് വ്യാപക പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.