കെ.എസ്.യു സംഗീത വിരുന്നും പെനാൽറ്റി ഷൂട്ടൗട്ടും കൊച്ചി: കൊച്ചിയുടെ ഫുട്ബാൾ ആവേശത്തിൽ പങ്കുചേർന്ന് കെ.എസ്.യു ജില്ല കമ്മിറ്റി ഷൂട്ടൗട്ട് മത്സരവും സംഗീതവിരുന്നും നടത്തി. പരിപാടി ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ, ജില്ല ഭാരവാഹികളായ ഷാരോൺ പനക്കൽ, കെ.എം. മൻസൂർ, ബിലാൽ കടവിൽ, ബ്രൈറ്റ് കുര്യൻ, സഫൽ വലിയവീടൻ, കെ.എം. അനസ്, മിവ ജോളി, മുൻ ജില്ല പ്രസിഡൻറ് ടിറ്റോ ആൻറണി, സംസ്ഥാന സെക്രട്ടറി അനു അന്ന ജേക്കബ് എന്നിവർ നേതൃത്വം നൽകി. തേവര കോളജിലെ ഹേർട്ടിയൻ ബാൻഡ് സംഗീത വിരുന്ന് ഒരുക്കി. വീട്ടുപടിക്കല്‍ സമരം നടത്തിയവര്‍ക്ക് പെന്‍ഷന്‍ നല്‍കില്ല; കെ.ബി.പി.എസ് റിട്ട.ജീവനക്കാരോട് ടോമിന്‍ തച്ചങ്കരിയുടെ ഭീഷണിയെന്ന് കാക്കനാട്: കെ.ബി.പി.എസ്(കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) റിട്ട. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കിട്ടാന്‍ മുട്ടാത്ത വാതിലുകളും നടത്താത്ത സമരമുറകളുമില്ല. രണ്ട് സര്‍ക്കാറുകളുടെ അനുകൂല ഉത്തരവുകള്‍ നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടും കെ.ബി.പി.എസ് മാനേജ്മെൻറിന് കുലുക്കവുമില്ല. കാത്തിരിപ്പിനൊടുവില്‍ റിട്ട. ജീവനക്കാര്‍ കെ.ബി.പി.എസ് സി.എം.ഡി ടോമിന്‍ തച്ചങ്കരിയുടെ വീട്ടുപടിക്കല്‍ സത്യഗ്രഹം നടത്തിയതാണ് പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കപ്പെടാന്‍ കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം. തെൻറ വീട്ടുപടിക്കല്‍ സമരം നടത്തിയവര്‍ക്ക് ഒരു പൈസപോലും നല്‍കില്ലെന്നാണ് സി.എം.ഡിയുടെ തീരുമാനമെന്ന് റിട്ട. ജീവനക്കാരുടെ സംഘടന നേതാക്കള്‍ ആരോപിച്ചു. 2011 ഏപ്രില്‍ മുതല്‍ കെ.ബി.പി.എസില്‍നിന്ന് വിരമിച്ച 110 ജീവനക്കാരാണ് ജീവിത സായാഹ്നത്തിലും തുച്ഛമായ പെന്‍ഷന്‍പോലും കിട്ടാതെ ദുരിതത്തിലായത്. വിരമിച്ചവരില്‍ ചിലര്‍ ഇതിനോടകം മരിച്ചു. ജീവിച്ചിരിക്കുന്നവരില്‍ ചിലര്‍ രോഗികളുമാണ്. പി.എഫ് നല്‍കുന്ന 1000 രൂപ പെന്‍ഷന്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് ആശ്വാസം. എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാറുകളുടെ രണ്ട് അനുകൂല ഉത്തരവുകളും തുടര്‍ന്ന് കോടതി ഉത്തരവുണ്ടായിട്ടും കെ.ബി.പി.എസ് മാനേജ്മെൻറ് വിരമിച്ചവരോട് അനുകൂല നിലപാടല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. 2011 േമയില്‍ ഇടത് സര്‍ക്കാറാണ് കെ.ബി.പി.എസ് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, മന്ത്രിസഭ തീരുമാനം നടപ്പായില്ല. തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ 2013ല്‍ മുന്‍ സര്‍ക്കാറിെൻറ ഉത്തരവ് പുനഃ പരിശോധിക്കുകയും അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നിട്ടും ഉത്തരവ് നടപ്പാക്കാന്‍ മാനേജ്മെൻറ് വിസമ്മതിച്ചു. ഇതേതുടര്‍ന്ന് റിട്ട.ജീവനക്കാരുടെ സംഘടന ഹൈകോടതിയില്‍നിന്ന് 2013 ജൂലൈയില്‍ അനുകൂല ഉത്തരവ് നേടിയിട്ടും പെന്‍ഷന്‍ കിട്ടിയില്ല. ഹൈകോതിടതി ഉത്തരവ് നടപ്പാക്കാത്ത കെ.ബി.പി.എസ് മാനേജ്മെൻറ് ഇപ്പോഴും കോടതിയലക്ഷ്യ നടപടി നേരിടുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞു. 2016 ഒക്ടോബറിലാണ് സി.എം.ഡിയുടെ വീട്ടുപടിക്കല്‍ സമരം സംഘടിപ്പിച്ചത്. ഇതേതുടര്‍ന്ന് നവംബറില്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെ.ബി.പി.എസ് പെന്‍ഷന്‍ സംബന്ധിച്ച് പഠിക്കാന്‍ കമീഷനെ നിയോഗിക്കാനായിരുന്നു തീരുമാനം. എന്നാല്‍, മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗതീരുമാനപ്രകാരം ഒമ്പതുമാസം കഴിഞ്ഞിട്ടും കമീഷനെപ്പോലും നിയോഗിച്ചില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയിലെ നോക്കുകൂലി തര്‍ക്കം; ഗര്‍ഡറുകളില്‍ ഹുക്ക് ഘടിപ്പിക്കാന്‍ 50 രൂപ നല്‍കാമെന്ന് കമ്പനി, വേണ്ടെന്ന് തൊഴിലാളികള്‍ കാക്കനാട്: സ്മാര്‍ട്ട് സിറ്റി നിര്‍മാണ സൈറ്റിലെ നോക്കുകൂലി തര്‍ക്കം പരിഹരിക്കാന്‍ ഡെപ്യൂട്ടി ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. ഭീമന്‍ ട്രെയിലറുകളില്‍ കൊണ്ടുവന്ന 42 ടണ്‍ സ്റ്റീല്‍ ഗര്‍ഡറുകളും ബീമുകളും ഇറക്കാൻ കൂടുതല്‍ കൂലി ചോദിച്ചതാണ് തര്‍ക്കത്തിന് കാരണം. സ്റ്റീല്‍ ഗര്‍ഡറുകളും ബീമുകളും ഹുക്ക് ഘടിപ്പിക്കാന്‍ 50 രൂപ വീതം കൂലി നല്‍കാമെന്ന് നിര്‍മാണക്കമ്പനി അധികൃതരുടെ നിര്‍ദേശം തൊഴിലാളികള്‍ അംഗീകരിച്ചില്ല. ജില്ല ലേബര്‍ ഓഫിസറുമായി നേരേത്ത ഉണ്ടാക്കിയ കരാര്‍പ്രകാരം 100 രൂപ വീതം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍, യന്ത്രവത്കൃത കയറ്റിറക്കുകള്‍ക്ക് നോക്കുകൂലി നിരോധിച്ച ഹൈകോടതി ഉത്തരവ് തങ്ങള്‍ക്ക് ബാധകമാണെന്നാണ് നിര്‍മാണക്കമ്പനി അധികൃതരുടെ വാദം. ട്രെയിലറുകളില്‍നിന്ന് സ്റ്റീല്‍ ഗര്‍ഡറുകളും ബീമുകളും ഇറക്കാൻ ചുമട്ട് തൊഴിലാളികളുടെ ആവശ്യമില്ലെന്നും കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടി. നാട്ടിലെ തൊഴിലാളികള്‍ എന്ന നിലക്കാണ് ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നേരേത്ത സെറ്റില്‍മെൻറ് കരാര്‍ ഉണ്ടാക്കിയതെന്നും ഇതനുസരിച്ചാണ് ഹുക്ക് ഘടിപ്പിക്കാന്‍ ചുമട്ട് തൊഴിലാളികള്‍ക്ക് 50 രൂപ വീതം കൂലി നിശ്ചയിച്ചതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, കമ്പനി മാനേജ്മെൻറ് വിശദീകരണം ചര്‍ച്ചയില്‍ പങ്കെടുത്ത തൊഴിലാളി സംഘടന നേതാക്കള്‍ അംഗീകരിച്ചില്ല. കോളം, ബീം എന്നിവ ഇറക്കാൻ നേരേത്ത ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നിരക്ക് നിശ്ചയിച്ച് ഉറപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍, ചാനല്‍ ഇറക്കുന്നത് സംബന്ധിച്ച് നിരക്ക് നിശ്ചയിച്ചിട്ടില്ലെന്നുമാണ് തൊഴിലാളി നേതാക്കളുടെ വാദം. ഇതേതുടര്‍ന്ന് ചര്‍ച്ച വഴിമുട്ടി. അടുത്ത ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്ന് ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ അറിയിക്കുകയായിരുന്നു. ട്രെയിലറുകളില്‍ കൊണ്ടുവന്ന സ്റ്റീല്‍ ഗര്‍ഡറുകളും ബീമുകളും ഇറക്കാൻ കൂടുതല്‍ കൂലി ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ജില്ല ഭരണകൂടം ഇടപെട്ട് പൊലീസ് സംരക്ഷണത്തോടെ കഴിഞ്ഞദിവസം ലോഡ് ഇറക്കിയിരുന്നു. ചുമട്ട് തൊഴിലാളികള്‍തന്നെയാണ് ഗര്‍ഡറുകളില്‍ ഹുക്ക് ഘടിപ്പിച്ച് ഇറക്കാന്‍ സഹായിച്ചത്. കൂലി സംബന്ധിച്ച് തര്‍ക്കം പരിഹരിക്കാന്‍ ബുധനാഴ്ച ചര്‍ച്ച നടത്താമെന്ന് ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ ഉറപ്പുനല്‍കിയിരുന്നു. സ്മാര്‍ട്ട് സിറ്റിയിലെ 34 കെട്ടിട നിര്‍മാണത്തിന് കഴിഞ്ഞ 29നാണ് രണ്ട് ട്രെയിലറുകളില്‍ സാമഗ്രികള്‍ എത്തിച്ചത്. മൂന്നുദിവസത്തെ അവധിയും തര്‍ക്കവും കാരണം ലോഡ് ഇറക്കാനായില്ല. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു തൊഴിലാളികളാണ് ലോഡ് ഇറക്കാൻ കൂടുതല്‍ കൂലി ചോദിച്ച് തര്‍ക്കമുന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.