കെ.പി. റസാഖ് മൂവാറ്റുപുഴ: മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനു കീഴിലെ ഉൾവനങ്ങളിൽ ടൂറിസം പദ്ധതികൾ നടപ്പാക്കാനൊരുങ്ങുന്നത് പാരിസ്ഥിതിക അനുമതികളില്ലാതെ. പശ്ചിമ ഘട്ടത്തിലെ ഏറ്റവും സജീവമായ ആനത്താരകൾ തകർത്ത് രണ്ട്പുഴ, പൂയംകുട്ടി ഭാഗങ്ങളിൽ വനം വകുപ്പാണ് ടൂറിസം പദ്ധതികൾ കൊണ്ടുവരാനൊരുങ്ങുന്നത്. ഉൾവനങ്ങളിലെ അതിജാഗ്രത പ്രദേശങ്ങളിലേക്കും ആദിവാസി മേഖലകളിലേക്കും റോഡ് നിർമിക്കുന്നതുൾെപ്പടെയുള്ള പദ്ധതികൾ കേരള ജൈവവൈവിധ്യ ബോർഡിെൻറയോ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറയോ അനുമതിയില്ലാതെയാണ് തിരക്കിട്ട് നടപ്പാക്കാനൊരുങ്ങുന്നത്. പശ്ചിമഘട്ട വനമേഖലകളിലെ നിർമാണ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും അനുമതി നൽകേണ്ട വെസ്റ്റേൺ ഘട്ട് അതോറിറ്റി സെല്ലിെൻറയോ പരിസ്ഥിതി വകുപ്പിെൻറയോ അനുമതിയും ഇതിനില്ല. റിസോർട്ട് ഉടമകളുടെ ബിനാമികൾ തന്നെയാണ് ഇതിെൻറ കരാർ ജോലികൾ ഏൽക്കുകയെന്നും കോടികളുടെ ഫണ്ട് തട്ടിപ്പും കഞ്ചാവ് കടത്തും മയക്കുമരുന്ന്, ചന്ദനവ്യാപാരവുമാണ് ഇതിനു പിന്നിലെ നിഗൂഢ ലക്ഷ്യങ്ങളെന്നും ആരോപണമുണ്ട്. ഈ മേഖലയിലെ റിസോർട്ടുകൾ അവരുടെ പരസ്യങ്ങളിൽ ഉൾവനത്തിലെ നിരോധിത ഭാഗങ്ങളുടെ ചിത്രങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി പ്രദർശിപ്പിച്ചിട്ടുള്ളതും വിവാദമായിട്ടുണ്ട്. പൂയംകുട്ടി, വാരിയം ഭാഗങ്ങളിലെ ആനത്താരകൾ പലതും ൈകയേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും മനുഷ്യസാന്നിധ്യവും മൂലം വലിയ രീതിയിൽ തകർന്നതിനെ തുടർന്ന് ആനകൾ ഈ ഭാഗങ്ങളിൽ വളരെ അക്രമാസക്തമാണ്. മനുഷ്യരെ കണ്ടാൽ ഓടിവന്ന് ആക്രമിക്കുന്ന അവസ്ഥയിലാണ് ആനക്കൂട്ടങ്ങളെന്നും ഈ ഭാഗങ്ങളിലെ ഫോറസ്റ്റ് വാച്ചർമാർ പറയുന്നു. ചെറിയ കാലയളവിനിടെ മൂന്ന് മനുഷ്യജീവനാണ് ആനകളുടെ ആക്രമണത്തിൽ ഇവിടെ പൊലിഞ്ഞത്. ആനകളുടെ തുടരെയുള്ള ആക്രമണങ്ങളെക്കുറിച്ച് മുറവിളികളും മന്ത്രിയുടെ അടിയന്തര സന്ദർശനവും ഒരുവഴിക്ക് നടക്കുമ്പോഴാണ് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്ന പദ്ധതികളുമായുള്ള വനം വകുപ്പിെൻറ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.