അശരണനായ വയോധികൻ ആശുപത്രിയിൽ

െചങ്ങന്നൂർ:- രോഗം ബാധിച്ച അശരണനായ വയോധികനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഇരമല്ലിക്കര പുളിവേലിപ്പറമ്പിൽ വാസുക്കുട്ടനെയാണ് (81) അവശനിലയിലായതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ചെങ്ങന്നൂർ ഗവ. ജില്ല ആശുപത്രിയിൽ എത്തിച്ചത്. ഭാര്യ നാലുവർഷം മുമ്പാണ് മരിച്ചത്. മക്കളില്ല. ദീർഘനാളായി രോഗാവസ്ഥയിലായിരുന്നു. അയൽവാസികൾ നൽകുന്ന ആഹാരം കഴിച്ചാണ് കഴിഞ്ഞുകൂടിയിരുന്നത്. രണ്ടുദിവസം മുമ്പ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വാർഡ് മെംബർ എസ്. രഞ്ജിത്ത് ഇരമല്ലിക്കര ഹെൽത്ത് ഡിപ്പാർട്മ​െൻറിൽ വിവരം അറിയിച്ചു. ഡോക്ടർ പരിശോധിച്ചതിനെത്തുടർന്ന് പാലിയേറ്റിവ് കെയർ യൂനിറ്റിൽനിന്ന് വൈദ്യസഹായം എത്തിച്ചു. വ്യാഴാഴ്ച സ്ഥിതി വഷളായതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. ഏലിക്കുട്ടി കുര്യാക്കോസ്, ഗീത സുരേന്ദ്രൻ, വത്സമ്മ സുരേന്ദ്രൻ, എസ്. രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ആർ.ഡി.ഒയുടെ നിർദേശം അനുസരിച്ച് വാസുക്കുട്ടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.