പ്രതിഭ കേന്ദ്രം ഉദ്ഘാടനം

കൂത്താട്ടുകുളം: ബി.ആർ.സി.യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഭ കേന്ദ്രം നഗരസഭ ചെയർമാൻ ബിജു ജോൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എൻ. പ്രഭകുമാർ അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റിയുടെ 14-ാം ഡിവിഷനിലെ ദലിത്കോളനിയിലാണ് കേന്ദ്രം ആരംഭിച്ചത്. സാധ്യായ ദിവസങ്ങളിൽ അഞ്ചുമുതൽ 6.30 വരെയും അവധി ദിവസങ്ങിൽ 10 മുതൽ ഒന്നുവരെയും കേന്ദ്രം പ്രവർത്തിക്കും. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പുരോഗതിയും പഠനവും ലക്ഷ്യമിട്ടാണ് സർവശിക്ഷ അഭിയാൻ പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. കൗൺസലർമാരായ പി.സി. ജോസ്, എ.എസ്. രാജൻ, എം.എം. അശോകൻ, നളിനി ബാലകൃഷ്ണൻ, ബി.പി.ഒ കെ.എം. സുജ, എസ്.സി. കണ്ണൻ, എ.ജെ. കാർത്തിക്, സിമ്പിൾ മെറിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.