മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോര്‍ ലൈബ്രറി സ്കൂള്‍ വിദ്യാർഥികള്‍ക്കായി നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തില്‍ സെൻറ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളിലെ ആല്‍ഡ്രിന്‍ ജേക്കബ്, ജെസ്‌ലിന്‍ ജോര്‍ജ് എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി. തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വൻറ് സ്കൂള്‍, എഡ്വേര്‍ഡ് മെമ്മോറിയല്‍ ഹൈസ്കൂള്‍ വെളി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ബീച്ച് സൈഡ് പ്രസിഡൻറ് വിന്‍സെൻറ് വർഗീസ് സമ്മാനം വിതരണം ചെയ്തു. എം.ആര്‍. ശശി ക്വിസ് മാസ്റ്റര്‍ ആയിരുന്നു. വെൽഫെയർ ഫോറം രൂപവത്കരിച്ചു മട്ടാഞ്ചേരി: 'കൊച്ചിൻ ഗ്രേസ് വെൽഫെയർ ഫോറം' സന്നദ്ധ സേവന സംഘടനയുടെ ഉദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. പ്രസിഡൻറ് കലാമണ്ഡലം വിജയൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നേവി െലഫ്റ്റനൻറ് കമാൻഡർ സുർബി ഗാന്ധി മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ ബെന്നി ഫെർണാണ്ടസ്, ഷീബലാൽ, ദേശീയ അവാർഡ് നേടിയ ചാപ്പ സിനിമയുടെ നിർമാതാവും കൊച്ചി സൗഹൃദവേദി ചെയർമാനുമായ പി.കെ. അബ്ദുൽ ലത്തീഫ്, മാധ്യമപ്രവർത്തകൻ സി.ടി. തങ്കച്ചൻ, കെ.ബി. അഷറഫ്, എം. സത്യൻ, സി.ജി. വേണുഗോപാൽ, ആനന്ദരാജ്, രാജു മാളിയേക്കൽ, സരിത ബോബി എന്നിവർ സംസാരിച്ചു. ദേശീയ മഹാൻ ഗുരു പുരസ്കാരം നേടിയ എം.എം. സലീം, അംബേദ്കർ പുരസ്കാര ജേതാവ് സുൽഫത്ത് ബഷീർ, മികച്ച കൃഷി ഒാഫിസറായി െതരഞ്ഞെടുത്ത ജോൺ ഷെറി, സംസ്ഥാന ടേബിൾ ടെന്നീസിൽ വെങ്കല മെഡൽ നേടിയ റെയൺ വർഗീസ് റോയ് എന്നിവരെ ആദരിച്ചു. 300 കുടുംബങ്ങൾക്ക് സൗജന്യ അരി വിതരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.