എന്യൂമറേറ്റർ ഒഴിവ് കാക്കനാട്: സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ജില്ലയിൽ കേരള സ്റ്റേറ്റ് സ്ട്രാറ്റജിക് സ്റ്റാറ്റിസ്റ്റിക്കൽ പ്ലാൻ ഫണ്ട്, രാജീവ് ആവാസ് യോജന പദ്ധതികൾ പ്രകാരമുള്ള സർവേ ജോലികൾക്ക് താൽക്കാലിക എന്യൂമറേറ്റർമാരുടെ ഒഴിവുണ്ട്. കൃഷിെചലവ് സർവേക്ക് ബി.എ ഇക്കണോമിക്സ്, ബി.എസ്സി മാത്സ്/ ബി.കോം സ്റ്റാറ്റിസ്റ്റിക്സ്, ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയാണ് യോഗ്യത. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ആലുവ, കണയന്നൂർ, കൊച്ചി, കോതമംഗലം, താലൂക്കുകളിലായി നാല് ഒഴിവുണ്ട്. ഈ വിഭാഗത്തിലേക്ക് ഇൻറർവ്യൂ 19ന് രാവിലെ 10ന് നടക്കും. അർബൻ സ്റ്റാറ്റിസ്റ്റിക്സ് ഫോർ എച്ച്.ആർ അസസ്മെൻറിന് ബി.എ ഇക്കണോമിക്സ്, ബി.എസ്സി മാത്സ്/ ബി.കോം സ്റ്റാറ്റിസ്റ്റിക്സ്, ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഒാണറേറിയം (11,000 രൂപയും യാത്ര ബത്തയും ദിനബത്തയുമടക്കം) ലഭിക്കും. ഈ വിഭാഗത്തിലേക്ക് ഇൻറർവ്യൂ ആഗസ്റ്റ് 19ന് ഉച്ചക്ക് ഒന്നിന് നടക്കും. ഒരൊഴിവാണുള്ളത്. ഔദ്യോഗിക സർവേകൾ ചെയ്ത് മുൻപരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിന് അസ്സൽ രേഖകൾ സഹിതം കാക്കനാട് സിവിൽ സ്റ്റേഷൻ പുതിയ ബ്ലോക്കിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ജില്ല ഓഫിസ് ഡെപ്യൂട്ടി ഡയറക്ടർ മുമ്പാകെ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0484 2422533, 2427705.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.