ബോട്ടുകള്‍ക്ക് ആദ്യദിനം നിരാശ

മട്ടാഞ്ചേരി: ട്രോളിങ് നിരോധനത്തിനുശേഷം ഏറെ പ്രതീക്ഷകളോടെ കടലില്‍ ഇറങ്ങിയ യുടേത്. പഴ്സീന്‍ നെറ്റ് ബോട്ടുകളാണ് ചൊവ്വാഴ്ച തീരമണഞ്ഞത്. വൈകീേട്ടാടെ തോപ്പുംപടി ഹാര്‍ബറില്‍ കയറിയ ബോട്ടുകളില്‍ പലതിനും കാര്യമായ മത്സ്യം ലഭിച്ചില്ല. കുറഞ്ഞതോതില്‍ അയലയും വറ്റ പാരയുമാണ് ലഭിച്ചത്. ചെറിയ തോതിൽ കാരക്കാടി ചെമ്മീനും ലഭിച്ചിരുന്നു. പല ബോട്ടുകള്‍ക്കും മുപ്പതിനായിരത്തിനും നാല്‍പതിനായിരത്തിനും ഇടയില്‍ വരവ് ലഭിച്ചപ്പോള്‍ ഒന്നോ രണ്ടോ ബോട്ടില്‍ ഒരു ലക്ഷം രൂപ വരെയുള്ള മത്സ്യം ലഭിച്ചു. സാധാരണ രീതിയില്‍ ട്രോളിങ് നിരോധനം കഴിഞ്ഞിറങ്ങുന്ന ബോട്ടുകള്‍ക്ക് കാര്യമായി മത്സ്യം ലഭിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. അതേസമയം, ട്രോള്‍ നെറ്റ് ബോട്ടുകള്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ കയറൂ. ഈ ബോട്ടുകള്‍ക്ക് കാര്യമായ മത്സ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.