കൊച്ചി: ഖാദി ഗ്രാമ വ്യവസായ ബോർഡിെൻറ ഒാണം -ബക്രീദ് മേള ആഗസ്റ്റ് അഞ്ചിന് തുടങ്ങും. എറണാകുളം ഖാദി ടവേഴ്സ് അങ്കണത്തിൽ രാവിലെ 11ന് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം നിർവഹിക്കും. ഹൈബി ഈഡൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ സൗമിനി ജയിൻ ആദ്യ വിൽപന നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ സമ്മാന കൂപ്പൺ വിതരേണാദ്ഘാടനം ചെയ്യും. സെപ്റ്റംബർ മൂന്നുവരെ ഖാദിക്ക് 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും. സ്വർണ സമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനം 10 പവനും രണ്ടാം സമ്മാനം രണ്ടുപേർക്ക് അഞ്ച് പവൻ വീതവും മൂന്നാം സമ്മാനം 28 പേർക്ക് ഒരു പവൻ വീതം (ഓരോ ജില്ലയ്ക്കും രണ്ട് വീതം) ലഭിക്കും. ആഴ്ചതോറും 4000 രൂപ വിലയുള്ള സിൽക്ക് സാരികളും സമ്മാനമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.