കണ്ണൂർ: മുഖംമൂടി ധരിച്ച് വയോധികനെ ആക്രമിച്ച സംഭവത്തിൽ കൊട്ടേഷൻ സംഘത്തിൽപെട്ട രണ്ടുപേരെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് മഠം ശ്രുതിലയ നിവാസിൽ രാജേന്ദ്രെൻറ മകൻ കരി എന്ന എം. ഷിജിൽ (24), മുഴപ്പിലങ്ങാട് മഠം ലക്ഷംവീട് കോളനിയിലെ തേര കടവത്ത് ഹൗസിൽ മുഹമ്മദിെൻറ മകൻ ടി.കെ. സലീം (27) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 30ന് മുഴപ്പിലങ്ങാട് കുളം ബസാറിൽ തട്ടുകട നടത്തുന്ന അബ്ദുറഹ്മാനെയാണ് (55) മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘം ആക്രമിച്ചത്. ചെങ്കല്ലും വടിയും ഉപയോഗിച്ച് തലക്കും കൈക്കും കാലിനും ഗുരുതരമായി പരിക്കേൽപിക്കുകയായിരുന്നു. മുൻവൈരാഗ്യം തീർക്കാൻ അബ്ദുറഹ്മാനെ ആക്രമിക്കാൻ അയൽവാസിയായ ബഷീർ എന്നയാളാണ് സംഘത്തിന് കൊട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. ബഷീർ അടക്കം ആറുപേരാണ് പ്രതികൾ. ഡിവൈ.എസ്.പി പി.പി സദാനന്ദെൻറ പ്രത്യേക നിർദേശപ്രകാരം തിങ്കളാഴ്ച രാത്രി പത്തോടെയാണ് ഇരുവരെയും എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എടക്കാട് സി.പി.ഒ കെ. ശ്രീജിത്ത്, എസ്.പി സ്ക്വാഡ് അംഗങ്ങളായ രാജീവൻ, മഹിജൻ, യോഗേഷ്, അനീഷ് തുടങ്ങിയവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. മറ്റു നാലു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി എടക്കാട് എസ്.ഐ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.