ക​ണ്ണൂ​ർ രാ​മ​തെ​രു വോ​യ്സ്‌ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ബൂ​ത്ത്‌ ന​മ്പ​ർ 155ൽ ​വോ​ട്ട് ചെ​യ്ത​ശേ​ഷം മ​ഷി പു​ര​ട്ടി​യ വി​ര​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന 90കാ​രി പി. ​നാ​രാ​യ​ണി​യ​മ്മ

ആവേശം ചോരാതെ നാരായണി അമ്മയെത്തി...

ക​ണ്ണൂ​ർ: കൈ​യി​ൽ വോ​ട്ട​ർ സ്ലി​പ്… മു​ഖ​ത്ത് ചെ​റു പു​ഞ്ചി​രി… 90ാം വ​യ​സ്സി​ലും വോ​ട്ട് ചെ​യ്യാ​നു​ള്ള പി. ​നാ​രാ​യ​ണി എ​ന്ന നാ​രാ​യ​ണി​യ​മ്മ​യു​ടെ ആ​വേ​ശ​ത്തി​ന് ഒ​ട്ടും കു​റ​വി​ല്ല. അ​ഴീ​ക്കോ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ രാ​മ​തെ​രു വോ​യ്‌​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലാ​ണ് രാ​മ​തെ​രു നി​വാ​സി​യാ​യ നാ​രാ​യ​ണി​യ​മ്മ വോ​ട്ടു ചെ​യ്യാ​ൻ എ​ത്തി​യ​ത്.

ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ളി​ങ് കേ​ന്ദ്ര​ത്തി​ലെ​ത്തി​യ അ​വ​ർ ത​ന്റെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കേ​ണ്ട​ത് ക​ട​മ​യാ​ണെ​ന്ന് ഉ​റ​ച്ചു പ​റ​ഞ്ഞു. ‘ഒ​രു വ​യ്യാ​യ്ക​യി​ലും ഞാ​ൻ വോ​ട്ട് ചെ​യ്യാ​തി​രു​ന്നി​ട്ടി​ല്ല’, കു​സൃ​തി​ച്ചി​രി​ക്കി​ട​യി​ൽ അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ മ​റ്റു​ള്ള​വ​ർ​ക്കും ഇ​ത് കൗ​തു​ക കാ​ഴ്ച​യാ​യി.

Tags:    
News Summary - Narayani Amma arrived with undiminished enthusiasm...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.