നായുടെ കടിയേറ്റ പരിക്കുകളോടെ ഹംദാൻ അബ്ദുല്ല ആശുപത്രിയിൽ
Posted On
date_range Updated On
date_range നായുടെ കടിയേറ്റ് എട്ടുവയസ്സുകാരന് പരിക്ക്
പെരിങ്ങത്തൂർ: നായുടെ കടിയേറ്റ് എട്ടുവയസ്സുകാരന് പരിക്ക്. പുല്ലൂക്കര മുക്കിൽപീടികയിലെ കൂവ്വപനത്തിൽ സമീർ സഖാഫിയുടെ മകൻ ഹംദാൻ അബ്ദുല്ല (8)ക്കാണ് നായുടെ കടിയേറ്റത്.
അയൽവീട്ടിൽനിന്ന് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നായുടെ കടിയേറ്റത്. പാനൂരിലെ താലൂക്ക് ആശുപത്രിയിൽനിന്നും പ്രാഥമിക ചികിത്സക്കുശേഷം പിന്നീട് തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി. രൂക്ഷമായ നായ്ശല്യം നിലനിൽക്കുന്ന പ്രദേശത്ത് മദ്റസയിലും സ്‌കൂളിലും പോകുന്ന കുട്ടികൾക്ക് വലിയ ഭീഷണിയായി മാറുകയാണ്. നഗരസഭയും ബന്ധപ്പെട്ടവരും ഇതിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.