സഹദ് സത്താർ കന്നി വോട്ട് ചെയ്തപ്പോൾ
കണ്ണൂർ: 51ാം വയസ്സിൽ കന്നി വോട്ട് ചെയ്യാൻ പറന്നെത്തിയ ഒരാൾ ഇവിടെയുണ്ട്. കണ്ണോത്തുംചാൽ ദാറുൽ ഫലാഹിൽ സഹദ് സത്താറാണ് ആദ്യവോട്ട് ചെയ്യാൻ ദുബൈയിൽനിന്ന് വ്യാഴാഴ്ച രാവിലെ നാട്ടിലേക്കെത്തിയത്. ഇതു വരെ വോട്ടു ചെയ്യാത്തതിനാൽ ഇത്തവണയെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനാൽ 60,000 രൂപ മുടക്കി ടിക്കറ്റെടുത്തു.
യുദ്ധകാലമായിട്ടും കുടുംബത്തെ ദുബൈയിൽ നിർത്തിയാണ് സഹദ് സത്താർ കന്നി വോട്ട് ചെയ്യാനെത്തിയത്. വ്യാഴാഴ്ച ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ 117ാം ബൂത്തിൽ വോട്ട് ചെയ്തു.
ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട് ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയായതിന്റെ സന്തോഷം പങ്കുവെക്കുകയുംചെയ്തു. ഞായറാഴ്ച ദുബൈയിലേക്ക് മടങ്ങുമെന്ന് സഹദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.