കുട്ടിമാക്കൂൽ ജങ്ഷനിൽ ലോറി ബ്രേക്ക് ഡൗണായതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക്

ലോറി വഴിയിൽ കുടുങ്ങി ഗതാഗതകുരുക്ക്

തലശ്ശേരി: കുട്ടിമാക്കൂൽ ജങ്ഷനിൽ ലോറി ബ്രേക്ക്ഡൗണായതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതസ്തംഭനമുണ്ടായി. ലോഡുമായി പാനൂർ ഭാഗത്തേക്ക് വരികയായിരുന്ന KL 58 AA 3022 നാഷനൽ പെർമിറ്റ് ലോറിയാണ് വഴിയിൽ കുടുങ്ങിയത്. ഒടുവിൽ ക്രെയിനെത്തിച്ചാണ് ലോറി നീക്കിയത്. ഇതിനിടെ തലശ്ശേരി ഭാഗത്തേക്ക് പോകാനായെത്തിയ കാറിൽനിന്നും പുക ഉയർന്നത് പരിഭ്രാന്തിയുണ്ടാക്കി.

ബുധനാഴ്ച ഉച്ച 11.45ഓടെയാണ് പാനൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറി സാങ്കേതിക തകരാറിനെ തുടർന്ന് കുട്ടിമാക്കൂൽ ജങ്ഷനിൽ കുടുങ്ങിയത്. ലോറിയുടെ സെൻസർ തകരാറിലായതിനാൽ വാഹനം ഒരുതരത്തിലും നീക്കാൻ കഴിയാതെ റോഡിന്റെ നടുവിൽതന്നെ നിർത്തിയ നിലയിലായി. ഇതോടെ റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിച്ചത്.

ഇതിനിടെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നീണ്ട നിരയായി. ഇതോടെ പ്രദേശത്ത് ഗതാഗതം പൂർണമായും മന്ദഗതിയിലായി. നാട്ടുകാരും സമീപത്തെ ഓട്ടോഡ്രൈവർമാരും ചേർന്ന് ഗതാഗതനിയന്ത്രണത്തിന് രംഗത്തെത്തി. സംഭവത്തെ തുടർന്ന് ഏകദേശം ഒന്നരമണിക്കൂറോളം പ്രദേശത്ത് ഗതാഗത തടസ്സം തുടർന്നു. ഇതിനിടെ തലശ്ശേരി ഭാഗത്തേക്ക് പോകാനായി എത്തിയ കാറിൽനിന്നും പുക ഉയർന്നത് ആശങ്കയായി. കുട്ടികളടക്കമുള്ള യാത്രക്കാരെ കാറിൽനിന്നിറക്കി ഉടൻ കാർ മാറ്റുകയായിരുന്നു. തുടർന്ന് നാട്ടുകാർതന്നെ അപകടമൊഴിവാക്കി. പിന്നീട് ക്രെയിനെത്തിച്ച് തകരാറിലായ ലോറി സുരക്ഷിതമായി മാറ്റിയതോടെയാണ് ഗതാഗതം സാധാരണനിലയിലായത്.

Tags:    
News Summary - Lorry breaks down on the road traffic jam ensues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.