മാലിന്യസംസ്കരണ കേന്ദ്രത്തിന് തറക്കല്ലിട്ടു

അഞ്ചരക്കണ്ടി: ഹരിതകേരള മിഷ‍​െൻറ ഭാഗമായി അഞ്ചരക്കണ്ടി പഞ്ചായത്തിൽ മാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കമായി. പാലക്കീഴിൽ ആരംഭിച്ച മാലിന്യശേഖരണ സംസ്കരണ കേന്ദ്രത്തി​െൻറ തറക്കല്ലിടൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. പ്രസിഡൻറ് ടി.വി. സീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.പി. സുരേന്ദ്രൻ, സുരേഷ് കസ്തൂരി, ചന്ദ്രൻ കല്ലാട്ട്, എ. രമ്യ, മാമ്പ്രത്ത് രാജൻ, കെ.കെ. ജയരാജൻ, എം.കെ. അബ്ദുൽ ഖാദർ, ഇ. ജനാർദനൻ, കെ.കെ. രാജൻ, കെ.സി. ജയപ്രകാശ്, കെ. മനോഹരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാജി കൊഴുക്കുന്നോൻ സ്വാഗതവും കെ. ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.