ആലപ്പുഴ: ഒൗഷധ വ്യാപാരികള്‍ ബുധനാഴ്ച കടകള്‍ അടച്ച് സൂചനാ പണിമുടക്ക് നടത്തും. രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന്‍െറ ഭാഗമായാണ് ജില്ലയിലും വ്യാപാരികളുടെ കടയടപ്പ് സമരം. ഒൗഷധ വ്യാപാര മേഖല വിദേശ കുത്തകകള്‍ക്ക് അടക്കം തീറെഴുതാന്‍ ഉപകരിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മേഖലയില്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമമെന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരത്തിന് അവസരമൊരുക്കുന്നതാണ് പുതിയ നയം. ഇത് നടപ്പാകുന്നത് ഈ രംഗത്ത് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എട്ടുലക്ഷത്തോളം വ്യാപാരികളെയും 60 ലക്ഷം കുടുംബങ്ങളെയും ബാധിക്കും. രാജ്യത്ത് ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരും ആശുപത്രികളില്‍ ഇല്ലാത്ത സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. മരുന്നുകള്‍ ഡോക്ടര്‍മാരുടെ ശിപാര്‍ശയോ ഉപദേശമോ കുറിപ്പടിയോ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സാഹചര്യം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. സ്വയംചികിത്സ സമ്പ്രദായം പ്രോത്സാഹിപ്പിക്കാന്‍ ഇടവരുത്തുന്നത് കൂടാതെ വ്യാജ മരുന്നുകളുടെ ലഭ്യതയും വ്യാപകമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ. അനില്‍, സെക്രട്ടറി പി. പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.