താലൂക്ക് ആശുപത്രിയില്‍ ഉപേക്ഷിച്ച ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ പ്രയോജനകരമാക്കി

ചേര്‍ത്തല: ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് ഉപേക്ഷിച്ച ഉപകരണങ്ങള്‍ പോളിടെക്നിക് വിദ്യാര്‍ഥികളുടെ ‘പ്രാക്ടിക്കല്‍’ മികവില്‍ വീണ്ടും ഉപയോഗയോഗ്യമാക്കി. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാണ് 51 പോളിടെക്നിക് വിദ്യാര്‍ഥികളുടെ അധ്വാനം രോഗികള്‍ക്ക് പ്രയോജനകരമായത്. കോളജിലെ എന്‍.എസ്.എസ് സഹവാസക്യാമ്പിന്‍െറ ഭാഗമായാണ് വിദ്യാര്‍ഥികള്‍ ചേര്‍ത്തല ആശുപത്രിയില്‍ പ്രവര്‍ത്തനം ഏറ്റെടുത്തത്. 30 കട്ടിലുകള്‍, 25 സ്റ്റൂളുകള്‍, 15 ട്രിപ് സ്റ്റാന്‍ഡ്, 22 ചെറിയ അലമാര, ഒ.പി കൗണ്ടറുകളില്‍ ഉപയോഗിക്കുന്ന സെറ്റ്ചെയ്ത കസേരകള്‍ തുടങ്ങിയവയാണ് പ്രയോജനകരമാക്കിയത്. ഉപകരണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി വെല്‍ഡുചെയ്ത് പെയ്ന്‍റടിച്ചാണ് നന്നാക്കിയത്. 30 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളും അടങ്ങുന്നതാണ് ക്യാമ്പ് സംഘം. ഹോളി ഫാമിലി സ്കൂളില്‍ ക്യാമ്പുചെയ്താണ് പ്രവര്‍ത്തനങ്ങള്‍. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ.ജി. ഷാജിമോന്‍, പ്രിന്‍സിപ്പല്‍ ആര്‍. ജയകുമാര്‍, വളന്‍റിയര്‍ സെക്രട്ടറിമാരായ ജോജോ മാത്യു, ആതിര, ക്യാമ്പ് ലീഡര്‍ അഖില്‍ ആന്‍റണി തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്. സൂപ്രണ്ട് ഡോ. വിജയകുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. ഭാസി, വാര്‍ഡ് കൗണ്‍സിലര്‍ എം. ജയശങ്കര്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനവുമായി എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.