നാസയുടെ 24ാമത് അസ്ട്രോണറ്റ് കാൻഡിഡേറ്റ്സ് ബാച്ച്
ചൊവ്വാദൗത്യം ലക്ഷ്യമാക്കി ബഹിരാകാശ യാത്രക്കായി നാസ തിരഞ്ഞെടുത്ത പത്തുപേരിൽ ആറും വനിതകൾ. നാസയുടെ 24ാമത് അസ്ട്രോണറ്റ് കാൻഡിഡേറ്റ് പട്ടിക ഇന്നലെയാണ് പുറത്തുവിട്ടത്. ഈ ബാച്ചിൽ നിന്നായിരിക്കും ഭാവിയിൽ ചൊവ്വാദൗത്യത്തിനുള്ള സംഘത്തെ നിശ്ചയിക്കുക.
ആറുപേർ വനിതകളായ സ്ഥിതിക്ക് ചുവന്ന ഗ്രഹത്തിലേക്കുള്ള സംഘത്തിൽ ഒരു വനിതയെങ്കിലും ഉറപ്പ്. അടുത്ത വർഷം ആദ്യം ചാന്ദ്ര പരിസരത്തേക്ക് കുതിക്കുന്ന ആർട്ടിമിസ് -2 ദൗത്യത്തിലും ഒരു വനിതയുണ്ട്.
നാസക്ക് ലഭിച്ച 8000 അപേക്ഷകരിൽ നിന്നാണ് പത്തുപേരെ തിരഞ്ഞെടുത്തത്. 2021 മുതൽ ഈ രീതിയിലാണ് നാസ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കുന്നത്. ശാസ്ത്രജ്ഞർ തൊട്ട് മുൻ കായിക താരം വരെ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.