ജസ്ന അബ്ദുൽ ജലീൽ
അബൂദബി: കഴിഞ്ഞ നവംബറിൽ വിവിധ ഷൂട്ടിങ് ക്ലബുകളിലായി നടത്തിയ 14ാമത് വാർഷിക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മലയാളി വനിതക്ക് മൂന്നാം സ്ഥാനം വനിതകളുടെ 200 മീറ്റർ എം16 റൈഫിൾ വിഭാഗത്തിൽ റെസിഡന്റ്/പ്രവാസി വിഭാഗത്തിൽ മത്സരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ ജസ്ന അബ്ദുൽ ജലീലാണ് മൂന്നാം സ്ഥാനം നേടിയത്. ഫുജൈറ ഷൂട്ടിങ് ക്ലബിൽ നടന്ന മത്സരത്തിലാണ് അവർ പങ്കെടുത്തത്.
ഫുജൈറയിൽ ഐ.ടി എൻജിനീയറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 9 എം.എം പിസ്റ്റൾ 50 മീറ്റർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ജസ്നയുടെ നേട്ടം ശ്രദ്ധേയമാണ്.
സമാപന പുരസ്കാരദാന ചടങ്ങ് അബൂദബിയിലെ അൽ റീഫ് ഷൂട്ടിങ് ക്ലബിൽ നടന്നു. ശൈഖ് നഹ്യാൻ ബിൻ സായിദ് ആൽ നഹ്യാൻ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.