ധ​ന്യ ശ്രീ​ലാ​ൽ

ബ​ഹ്റൈ​നി​ലെ നാ​ട​ക​വേ​ദി​ക​ളെ ധ​ന്യ​മാ​ക്കി ധ​ന്യ ശ്രീ​ലാ​ൽ

മ​നാ​മ: ബ​ഹ്റൈ​നി​ലെ നാ​ട​ക​വേ​ദി​ക​ളെ ധ​ന്യ​മാ​ക്കു​ന്ന അ​ഭി​നേ​ത്രി​യാ​ണ് കൊ​ല്ലം പ​ന്മ​ന സ്വ​ദേ​ശി​നി​യാ​യ ധ​ന്യ ശ്രീ​ലാ​ൽ.പു​തു​ത​ല​മു​റ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭി​ര​മി​ക്കു​മ്പോ​ൾ നാ​ട​ക​മെ​ന്ന ക​ലാ​രൂ​പ​ത്തെ സ്നേ​ഹി​ക്കു​ന്ന ഒ​രു​പ​റ്റം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും ബ​ഹ്റൈ​നി​ലു​ണ്ട്.അ​തി​ലെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ് ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ ധ​ന്യ ശ്രീ​ലാ​ൽ. ബ​ഹ്റൈ​നി​ൽ പ്ര​മു​ഖ ഓ​ട്ടോ​മൊ​ബൈ​ൽ ക​മ്പ​നി​യി​ൽ സെ​യി​ൽ​സ് സൂ​പ്പ​ർ​വൈ​സ​റാ​യ കൊ​ല്ലം ഓ​ച്ചി​റ പാ​യി​ക്കു​ഴി​യി​ൽ ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​ലാ​ലി​ന്റെ ഭാ​ര്യ​യാ​യ ധ​ന്യ ഇ​തി​ന​കം ബ​ഹ്റൈ​നി​ൽ അ​ര​ങ്ങേ​റി​യ നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

2015 ൽ ​ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ഉ​ദ​യ​ൻ കു​ണ്ടം​കു​ഴി സം​വി​ധാ​നം​ചെ​യ്ത ‘ചെ​മ്പ​ൻ​പ്ലാ​വ്’ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടാ​ണ് തു​ട​ക്കം​കു​റി​ച്ച​ത്.കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ​ത​ന്നെ ബ​ഹ്റൈ​ൻ പ്ര​തി​ഭ ന​ട​ത്തി​യ നാ​ട​കോ​ത്സ​വ​ത്തി​ൽ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സാം​കു​ട്ടി പ​ട്ടം​ക​രി സം​വി​ധാ​നം​ചെ​യ്ത ‘സു​ഗ​ന്ധ’ നാ​ട​ക​ത്തി​ൽ സു​ഗ​ന്ധ​യാ​യി വേ​ഷ​മി​ട്ട് നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വി​സ്മ​ര​ണ​യി​യ​മാ​ക്കി മാ​റ്റി. നാ​ട​ക​ത്തി​ന് പു​റ​മെ ഷോ​ർ​ട്ട് ഫി​ലിം, കോ​മ​ഡി സ്കി​റ്റ്, തെ​രു​വ് നാ​ട​കം, ടി​ക്ക് ടോ​ക് റീ​ൽ​സ് രം​ഗ​ങ്ങ​ളി​ലും ധ​ന്യ സ​ജീ​വ​മാ​ണ്.

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം വ​നി​താ​വേ​ദി​യു​ടെ എ​ക്സി. ക​മ്മി​റ്റി അം​ഗ​മാ​യ ധ​ന്യ ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി, ബ​ഹ്റൈ​ൻ പ്ര​തി​ഭ, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ലും അം​ഗ​മാ​ണ്. ഈ ​സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന ക​ൾ​ച​റ​ൽ പ്രോ​ഗ്രാ​മു​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.കൊ​ല്ലം പ​ന്മ​ന ഇ​ട​പ്പ​ള്ളി കോ​ട്ട​യി​ൽ സോ​മ​രാ​ജ​ൻ​ന്റെ​യും വ​ത്സ​ല​യു​ടേ​യും മ​ക​ളാ​യ ധ​ന്യ ക​രു​നാ​ഗ​പ്പ​ള്ളി എ​സ്.​എ​ൻ.​കോ​ളേ​ജി​ൽ​നി​ന്ന് ധ​ന​ത​ത്വ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

നാ​ട​ക​ത്തി​ന്റെ ഈ​റ്റി​ല്ല​മാ​യ കൊ​ല്ല​ത്തു​കാ​രി​യാ​യ ധ​ന്യ​ക്ക് നാ​ട​കം ര​ക്ത​ത്തി​ൽ അ​ലി​ഞ്ഞു ചേ​ർ​ന്ന ക​ലാ​രൂ​പ​മാ​ണ്. ഒ. ​മാ​ധ​വ​നും കെ.​പി.​എ.​സി.​യു​ടെ എ​ല്ലാ​മെ​ല്ലാ​മാ​യി​രു​ന്ന തോ​പ്പി​ൽ ഭാ​സി​യു​ടെ​യും നാ​ട​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ചോ​ദ​നം ധ​ന്യ​യെ​ന്ന ക​ലാ​കാ​രി​യി​ലും വേ​ണ്ടു​വോ​ളം ഉ​ണ്ട്.21 വ​ർ​ഷ​മാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ ഭ​ർ​ത്താ​വ് ശ്രീ​ലാ​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്.ഇ​ന്ത്യ​ൻ സ്കൂ​ളി​ൾ എ​ട്ടാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ശ്രീ​ന​ന്ദ​യും യു.​കെ.​ജി വി​ദ്യാ​ർ​ഥി ശ്രീ​ഹാ​നു​മാ​ണ് മ​ക്ക​ൾ.

നൃ​ത്ത​ത്തി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ മ​ക​ൾ ശ്രീ​ന​ന്ദ​യും വ​ള​ർ​ന്നു​വ​രു​ന്ന കൊ​ച്ചു​ക​ലാ​കാ​രി​യാ​ണ്.

Tags:    
News Summary - Dhanya Srilal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.