അംബു സതീഷ്
ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്‌സൻ അംബു സതീഷിന് മലയാളം മിഷൻ നൽകുന്ന ‘ഭാഷ മയൂരം’ (വിദേശം, ഇന്ത്യക്കു വെളിയിലുള്ള ചാപ്റ്ററുകളിൽ) പുരസ്‌കാരം ലഭിച്ചു. മലയാള ഭാഷയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി ദീർഘകാലമായി നടത്തിയ അർപ്പിത സേവനങ്ങൾക്കും അക്കാദമിക്-സംഘടനാതല പ്രവർത്തനങ്ങൾക്കും നൽകിയ അംഗീകാരമായാണ് പുരസ്‌കാരം. ബോധി അധ്യാപക പുരസ്കാരം അൽഐൻ ചാപ്റ്റർ സെക്രട്ടറി റസിയ ഇഫ്തികറിനാണ്. ഫെബ്രുവരി 21ന് മാതൃഭാഷാ ദിനത്തിൽ തിരുവനന്തപുരത്തുവെച്ച് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.