മ​ട്ടു​പ്പാ​വി​ല്‍ വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ളു​മാ​യി ര​ഞ്ജു ടോ​മി​യും മ​ക്ക​ളും

മട്ടുപ്പാവ് കൃഷിയിൽ മാതൃക തീർത്ത് അധ്യാപിക

ചെറുതോണി: മട്ടുപ്പാവില്‍ വ്യത്യസ്ത ഇനം പച്ചക്കറി വിളയിച്ച് നാടിന് മാതൃകയാവുകയാണ് ഇടുക്കി ഡാം ടോപ്പ് സ്വദേശിനിയും അധ്യാപികയുമായ ഞാവള്ളില്‍ രഞ്ജു ടോമിയും കുടുംബവും. വിഷം കലര്‍ന്ന കീടനാശിനികള്‍ക്ക് വിട നല്‍കി പ്രകൃതി സൗഹൃദ കൃഷിയിലേക്ക് മാറിയ ഈ കുടുംബത്തിന്‍റെ മട്ടുപ്പാവ് കൃഷി മാതൃകയാവുകയാണ്. കാഞ്ചിയാര്‍ സെന്റ് മേരിസ് യു.പി സ്കൂള്‍ അധ്യാപികയായ രഞ്ജു ടോമിയും മക്കളായ അമേലിനും ഇസബല്ലയും ചേര്‍ന്ന് ഒരുക്കിയ മട്ടുപ്പാവ് കൃഷിയാണ് കാഴ്ച്ക്കാര്‍ക്ക് വിസ്മയമാകുന്നത്.

രണ്ടുവര്‍ഷമായി ജൈവ കൃഷിയില്‍ സജീവമായ ഇവര്‍ വീടിന്‍റെ മട്ടുപ്പാവിലാണ് കൃഷി ചെയ്യുന്നത്. ലിറ്റൂസ്, പച്ചമുളക്, കാബേജ്, വഴുതന, ബ്രോക്കോളി, തക്കാളി, കെയ്ന്‍ എന്നിവ അടക്കം വിവിധ ഇനം പച്ചക്കറികളാണ് ജൈവ രീതിയില്‍ ഇവിടെ വളര്‍ത്തുന്നത്. കീടനാശിനികളും രാസവളങ്ങളും പൂര്‍ണമായും ഒഴിവാക്കി ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി. വീട്ടാവശ്യം കഴിഞ്ഞ ശേഷം മറ്റുള്ളവര്‍ക്കും ഈ വിഷമുക്ത പച്ചക്കറികള്‍ ഇവര്‍ വിതരണം ചെയ്യുന്നു. വിളവിലും ഗുണനിലവാരത്തിലും മികച്ച ഫലമാണ് ലഭിച്ചതെന്ന് ഇവർ പറയുന്നു. വിഷരഹിത കൃഷിയിലൂടെ ആരോഗ്യകരമായ ജീവിതത്തിന് വഴിയൊരുക്കുന്ന ഈ കുടുംബത്തിന്‍റെ ശ്രമങ്ങള്‍ നാടിന് മാതൃകയാണ്. ഇവരുടെ ജൈവകൃഷി കാണുന്നതിനും പഠിക്കുന്നതിനും കുട്ടികളും വീട്ടമ്മമാരും എത്തുന്നുണ്ട്.

Tags:    
News Summary - Teacher sets an example in terrace farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.