ന്യൂഡൽഹി: വിനോദസഞ്ചാരികളെ ആകർഷിക്കാനായി ഡൽഹി ടൂറിസം വെബ്സൈറ്റിൽ അവകാശപ്പെട്ട പോലെ ഡൽഹി ജമാമസ്ജിദ് രാജ്യത്തെ ഏറ്റവും വലിയ പള്ളിയല്ലെന്ന് ചരിത്രകാരന്മാർ. ഭോപാലിലെ താജുൽ മസാജിദിനാണ് ആ വിശേഷണം അർഹതപ്പെട്ടതെന്നും ഡൽഹി നിവാസിയായ ചരിത്രകാരൻ സുഹൈൽ ഹഷ്മി പറഞ്ഞു.
1656ൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമിച്ചതാണ് ഡൽഹി ജമാമസ്ജിദ്. 'പള്ളികളുടെ കിരീടം' എന്നർഥമുള്ള താജുൽ മസാജിദ് 1868-1901 കാലഘട്ടത്തിൽ ഭോപ്പാലിന്റെ മൂന്നാമത്തെ ഭരണാധികാരിയായിരുന്ന ഷാജഹാൻ ബീഗം നിർമിച്ചതാണ്. ഡൽഹി ജമാമസ്ജിദിനെക്കാൾ 33 ശതമാനം വിസ്തീർണമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
താജുൽ മസാജിദ് ദാറുൽഉലൂമിലെ പ്രഫ. ഹസൻ ഖാനും ഹഷ്മിയെ ശരിവെക്കുന്നു. ഉള്ളിൽ നാലുലക്ഷം ചതുരശ്രമീറ്റർ വിസ്തീർണമുള്ള താജുൽ മസാജിദ് തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ പള്ളിയെന്ന് ചരിത്രകാരൻ റാണ സഫ്‍വിയും ഒരു ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.