സ്നേ​ഹാ​നു​ക​മ്പ പ​രി​ശീ​ലി​ക്കു​ക

റ​​മ​​ദാ​​ൻ മാ​​സം ഒ​​രു പാ​​ഠ​​ശാ​​ല​​യും പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​വു​​മാ​​ണ്. ഈ ​​പു​​ണ്യ​​മാ​​സം പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന മ​​ഹ​​ദ്ഗു​​ണ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് പ​​ര​​സ്പ​​ര​​മു​​ള്ള സ്നേ​​ഹ-​​സാ​​ഹോ​​ദ​​ര്യ സ​​ഹ​​ക​​ര​​ണ​​ങ്ങ​​ൾ. പ​​ക​​ലു​​ക​​ളി​​ലെ നോ​​മ്പു​​ക​​ളും ഇ​​രു​​ളു​​ക​​ളി​​ലെ ന​​മ​​സ്കാ​​ര​​ങ്ങ​​ളും പ​​ട​​ച്ച​​വ​​നോ​​ടു​​ള്ള സ്നേ​​ഹം പ​​ക​​ർ​​ന്നുന​​ൽ​​കു​​ന്ന​​തി​​നോ​​ടൊ​​പ്പം പ​​ട​​ച്ച​​വ​​ന്റെ സൃ​​ഷ്ടി​​ക​​ളെ​​യെ​​ല്ലാം സ്നേ​​ഹി​​ക്ക​​ണ​​മെ​​ന്നും സേ​​വി​​ക്ക​​ണ​​മെ​​ന്നും പ​​ഠി​​പ്പി​​ക്കു​​ന്നു. വി​​ശി​​ഷ്യാ ഒ​​രു നാ​​ട്ടു​​കാ​​രാ​​യ നാം ​​ഓ​​രോ​​രു​​ത്ത​​രും അ​​യ​​ൽ​​വാ​​സി​​ക​​ളു​​മാ​​യി ഉ​​ത്ത​​മ ബ​​ന്ധം ഉ​​ണ്ടാ​​ക്കാ​​നും നി​​ല​​നി​​ർ​​ത്താ​​നും പ​​രി​​ശ്ര​​മി​​ക്ക​​ണം.

ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഓൾ ഇ​​ന്ത്യ മു​​സ്‌​​ലിം പേ​​ഴ്സ​​ന​​ൽ ലോ ​​ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ മൗ​​ലാ​​നാ ഖാ​​ലി​​ദ് സൈ​​ഫു​​ല്ലാ​​ഹ് റ​​ഹ്മാ​​നി ഉ​​ദ്ബോ​​ധി​​പ്പി​​ച്ച ശ്ര​​ദ്ധേ​​യ​​മാ​​യ ഏ​​താ​​നും കാ​​ര്യ​​ങ്ങ​​ൾ പ​​ഠി​​ക്കു​​ക​​യും പ​​ക​​ർ​​ത്തു​​ക​​യും പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്യ​​ണ​​മെ​​ന്ന അ​​ഭ്യ​​ർ​​ഥ​​ന​​യോ​​ടെ ഇ​​വി​​ടെ ഉ​​ദ്ധ​​രി​​ക്കു​​ന്നു:

1) ന​​മ്മു​​ടെ വീ​​ടു​​ക​​ളു​​ടെ​​യും സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും അ​​യ​​ൽ​​വാ​​സി​​ക​​ളോ​​ട് ന​​ല്ല​​നി​​ല​​യി​​ൽ വ​​ർ​​ത്തി​​ക്കു​​ക​​യും സ്നേ​​ഹാ​​ദ​​ര​​ങ്ങ​​ള്‍ പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യും സേ​​വ​​ന സ​​ഹാ​​യ​​ങ്ങ​​ള്‍ ചെ​​യ്യു​​ക​​യും ഉ​​പ​​ദ്ര​​വി​​ക്കാ​​തി​​രി​​ക്കു​​ക​​യും ചെ​​യ്യു​​ക. 2) അ​​ടു​​ത്ത് താ​​മ​​സി​​ക്കു​​ന്ന​​വ​​ർ മാ​​ത്ര​​മ​​ല്ല-​​സ​​ഹ​​യാ​​ത്രി​​ക​​ർ, സ​​ഹ​​പാ​​ഠി​​ക​​ൾ, സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ തു​​ട​​ങ്ങി​​യ​​വ​​രെ​​യും അ​​യ​​ൽ​​വാ​​സി​​ക​​ളാ​​യി പ​​രി​​ഗ​​ണി​​ച്ച് അ​​വ​​രോ​​ടും ന​​ല്ല​​നി​​ല​​യി​​ൽ വ​​ർ​​ത്തി​​ക്കു​​ക. പൊ​​തു​​വാ​​ഹ​​ന​​ങ്ങളിൽ സ​​ഞ്ച​​രി​​ക്കു​​മ്പോ​​ൾ ജ​​ന​​ങ്ങ​​ളോ​​ട് സ​​ൽ​​സ്വ​​ഭാ​​വ​​ത്തോ​​ടെ​​യും മാ​​ന്യ​​ത​​യി​​ലും വ​​ർ​​ത്തി​​ക്കു​​ക. 3) സ്‌​​നേ​​ഹ​​ത്തി​​ന്റെ പ്ര​​ധാ​​ന മാ​​ധ്യ​​മം ഉ​​പ​​ഹാ​​ര​​ങ്ങ​​ളു​​ടെ കൈ​​മാ​​റ്റ​​മാ​​ണ്.

ഇ​​തി​​ലൂ​​ടെ സ്‌​​നേ​​ഹ വി​​ശ്വാ​​സ​​ങ്ങ​​ള്‍ വ​​ർ​​ധി​​ക്കും. അ​​തി​​നാ​​ൽ, ഇ​​ട​​ക്കി​​ടെ അ​​മു​​സ്‍ലിം സ​​ഹോ​​ദ​​ര​​ങ്ങ​​ൾ​​ക്കും സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കും ഉ​​പ​​ഹാ​​ര​​ങ്ങ​​ൾ ന​​ൽ​​കു​​ക -വി​​വാ​​ഹം, ജ​​ന​​നം, പ​​ഠ​​ന പൂ​​ർ​​ത്തീ​​ക​​ര​​ണം, സ്ഥാ​​ന ല​​ബ്ധി തു​​ട​​ങ്ങി​​യ സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ പ്ര​​ത്യേ​​കി​​ച്ചും. യാ​​ത്ര​​ക​​ൾ ക​​ഴി​​ഞ്ഞ് മ​​ട​​ങ്ങു​​മ്പോ​​ൾ വീ​​ട്ടു​​കാ​​ർ​​ക്ക് സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​മ്പോ​​ൾ അ​​ടു​​ത്തു​​ള്ള അ​​മു​​സ്‌​​ലിം സ​​ഹോ​​ദ​​ര​​ങ്ങ​​ളെ​​യും​ പ്ര​​ത്യേ​​കം ഓ​​ർ​​ക്ക​​ണം. 4) അ​​തി​​ഥി സ​​ൽ​​ക്കാ​​രം പ്ര​​ധാ​​ന​​മാ​​ണ്. നാം ​​ന​​ട​​ത്തു​​ന്ന സ​​ല്‍ക്കാ​​ര​​ങ്ങ​​ള്‍ പോ​​ലു​​ള്ള മു​​ഴു​​വ​​ൻ പ​​രി​​പാ​​ടി​​ക​​ളി​​ലും ജാ​​തി​​മ​​ത വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ എ​​ല്ലാ സ​​ഹോ​​ദ​​ര​​ങ്ങ​​ളെ​​യും ക്ഷ​​ണി​​ക്കു​​ക. 5) ദാ​​ന​​ധ​​ർ​​മ​​ങ്ങ​​ളി​​ൽ ജാ​​തി​​മ​​ത വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ ആ​​വ​​ശ്യ​​ക്കാ​​രെ പ​​രി​​ഗ​​ണി​​ക്ക​​ണം. പ്ര​​ത്യേ​​കി​​ച്ച് പ്ര​​ള​​യം, ഭൂ​​ക​​മ്പം പോ​​ലു​​ള്ള സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ലെ റി​​ലീ​​ഫ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ, രോ​​ഗി​​ക​​ൾ​​ക്കു​​ള്ള ശു​​ശ്രൂഷ, വി​​വാ​​ഹ സ​​ഹാ​​യം, വി​​ധ​​വ​​ക​​ൾ​​ക്കും അ​​നാ​​ഥ​​ക​​ൾ​​ക്കും സേ​​വ​​ന​​വും സ​​ഹാ​​യ​​വു​​മെ​​ത്തി​​ക്ക​​ൽ, വി​​ദ്യാ​​ഭ്യാ​​സ സ​​ഹാ​​യം ന​​ൽ​​ക​​ൽ എ​​ന്നി​​വ​​യു​​ടെ കാ​​ര്യ​​ത്തി​​ൽ. 6) ഏ​​തെ​​ങ്കി​​ലും അ​​യ​​ല്‍വാ​​സി​​യോ, സു​​ഹൃ​​ത്തോ, സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രോ, പ​​രി​​ച​​യ​​ക്കാ​​രോ രോ​​ഗി​​യാ​​യാ​​ൽ അ​​വ​​രെ സ​​ന്ദ​​ർ​​ശി​​ക്ക​​ണം. 7) അ​​വ​​രി​​ൽ ആ​​രു​​ടെ​​യെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചാ​​ൽ ക​​ഴി​​യു​​ന്ന സേ​​വ​​ന​​ങ്ങ​​ൾ ചെ​​യ്തു​​കൊ​​ടു​​ക്ക​​ണം. 8) ന​​മു​​ക്കി​​ട​​യി​​ൽ ജോ​​ലി​​യു​​ടെ ബ​​ന്ധ​​ങ്ങ​​ൾ പ​​ല​​പ്പോ​​ഴും ഉ​​ണ്ടാ​​കാ​​റു​​ണ്ട്. മു​​ത​​ലാ​​ളി, തൊ​​ഴി​​ലാ​​ളി, വ്യാ​​പാ​​രി, ഉ​​പ​​ഭോ​​ക്താ​​വ്, അ​​ധ്യാ​​പ​​ക​​ൻ, വി​​ദ്യാ​​ർ​​ഥി എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ക്കാ​​റു​​ണ്ട്. ഈ ​​സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന ക​​രാ​​റു​​ക​​ൾ പ​​രി​​പൂ​​ർ​​ണ​​മാ​​യി പാ​​ലി​​ക്കാ​​ൻ ശ്ര​​ദ്ധി​​ക്ക​​ണം.

Tags:    
News Summary - Practice compassion.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.