മ​ക്ക​യി​ൽ നാ​ലാം റി​ങ്​ റോ​ഡ്​-​അ​ൽ സൈ​ൽ റോ​ഡ്​ ഇ​ൻ​റ​ർ​സെ​ക്ഷ​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജം

മ​ക്ക: മ​ക്ക ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി നാ​ലാം റി​ങ്​ റോ​ഡും കി​ങ്​ ഫൈ​സ​ൽ റോ​ഡും (അ​ൽ സൈ​ൽ) ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ൻ​റ​ർ​സെ​ക്ഷ​ൻ പ​ദ്ധ​തി പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​താ​യി മ​ക്ക സി​റ്റി ആ​ൻ​ഡ് ഹോ​ളി സൈ​റ്റ്‌​സ് റോ​യ​ൽ ക​മീ​ഷ​ൻ അ​റി​യി​ച്ചു. നി​ശ്ച​യി​ച്ച സ​മ​യ പ​രി​ധി​ക്കും മു​​മ്പേ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. നാ​ലാം റി​ങ്​ റോ​ഡി​ൽ നി​ന്ന് കി​ങ്​ ഫൈ​സ​ൽ റോ​ഡി​ലേ​ക്ക് ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും (ഹ​റം - അ​ൽ സൈ​ൽ) നേ​രി​ട്ടു​ള്ള പാ​ത​ക​ൾ തു​റ​ന്നു കൊ​ടു​ത്തു. പ്ര​ധാ​ന റോ​ഡു​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ മ​ക്ക​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​വ​ല​ക​ളി​ലൊ​ന്നി​ലെ ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും.

ഈ ​പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തോ​ടെ യാ​ത്രാ സ​മ​യം ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക്രോ​സ് റോ​ഡു​ക​ളി​ലെ ഗ​താ​ഗ​തം ശാ​സ്ത്രീ​യ​മാ​യി ക്ര​മീ​ക​രി​ച്ച​തി​ലൂ​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​നും സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും സാ​ധി​ക്കും. ഹ​ജ്ജ്, ഉം​റ സീ​സ​ണു​ക​ളി​ൽ മ​ക്ക​യി​ലെ സെ​ൻ​ട്ര​ൽ ഏ​രി​യ​യി​ലേ​ക്കും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും (മ​ശാ​ഇ​ർ) എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​ത് വ​ലി​യ ആ​ശ്വാ​സ​മാ​കും.

സൗ​ദി വി​ഷ​ൻ 2030ന്റെ ​ഭാ​ഗ​മാ​യി മ​ക്ക​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ക​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും യാ​ത്രാ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ഈ ​പ​ദ്ധ​തി സ​മ​യ​ത്തി​ന് മു​​മ്പേ യാ​ഥാ​ർ​ഥ്യ​മാ​യ​ത്. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പി​ത​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്ന് റോ​യ​ൽ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Fourth Ring Road-Al Sail Road Intersection in Makkah Ready for Operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.