മം​ഗ​ലാ​പു​ര​ത്തെ​ത്തി​യ ‘നോ​മ്പ്’

ഏ​ക​ദേ​ശം നാ​ലു പ​തി​റ്റാ​ണ്ടോ​ള​മു​ള്ള പ്ര​വാ​സ ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ക്കാ​ത്തൊ​രു റ​മ​ദാ​ൻ സ്മ​ര​ണ​യാ​ണ് എ​ൺ​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ മം​ഗ​ലാ​പു​ര​ത്ത് നി​ന്നു​ണ്ടാ​യ​ത്. ബാ​ല്യ കൗ​മാ​ര​ങ്ങ​ളി​ലെ നോ​മ്പോ​ർ​മ്മ​ങ്ങ​ൾ വ​ർ​ണ്ണ​ര​ഹി​ത​മാ​യി​രു​ന്നു. ആ​കെ​യു​ള്ള​ത് നോ​മ്പി​ന് 15 ദി​വ​സം മു​മ്പ് വ​രു​ന്ന ബ​റാ​അ​ത്ത് ദി​വ​സം വീ​ടും വീ​ട്ടു സാ​ധ​ന​ങ്ങ​ളും മ​റ്റും ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്നോ​രു ച​ട​ങ്ങാ​ണ്. അ​ന്ന് കു​ട്ടി​ക​ളാ​യി​രു​ന്ന ന​മു​ക്കൊ​ക്കെ കൗ​തു​ക​മു​ണ​ർ​ത്തു​ന്നൊ​രു കാ​ര്യ​മാ​യി​രു​ന്നു വീ​ട്ടി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ഉ​റ​ങ്ങാ​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന മ​ന്തി​രി​യ (പു​ല്ലു പാ​യ​യു​ടെ ശു​ദ്ധ മ​ല​യാ​ളം) ത​റ​വാ​ടി​ന്റെ മു​ൻ​പി​ലു​ള്ള സ​റാ​മ്പി​യി​ലെ കു​ള​ത്തി​ൽ കൊ​ണ്ട് പോ​യി സോ​പ്പി​ട്ട് ക​ഴു​കു​ന്ന ച​ട​ങ്ങ്. വി​വി​ധ മ​ത​ക്കാ​ർ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന ഇ​ടം ആ​യ​തി​നാ​ൽ ത​ന്നെ റ​മ​ദാ​നി​ൽ പ്ര​ത്യേ​ക​മാ​യൊ​രു വൈ​ബൊ​ന്നും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നി​ല്ല. അ​ങ്ങി​നെ​യി​രി​ക്കു​മ്പോ​ഴാ​ണ് മം​ഗ​ലാ​പു​ര​ത്തേ​ക്കു​ള്ള വി​ളി​വ​ന്ന​ത്.

ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കി ജോ​ലി അ​ന്വേ​ഷി​ച്ചു ന​ട​ക്കു​ന്ന കാ​ലം. ന​മ്മ​ൾ വ​ട​ക്കേ മ​ല​ബാ​റു​കാ​രു​ടെ ഇ​ട​യി​ൽ ഒ​രു ചൊ​ല്ലു​ണ്ട് ‘ദു​നി​യാ​വും വി​ട്ട് മം​ഗ​ലാ​പു​രം പോ​വു​ക’ എ​ന്ന്. അ​തി​ന് കാ​ര​ണം ന​മ്മ​ളൊ​ക്കെ ചെ​റു​പ്പ​ത്തി​ൽ വി​ചാ​രി​ച്ചി​രു​ന്ന​ത് (ചി​ല​രൊ​ക്കെ ഇ​പ്പോ​ഴും വി​ചാ​രി​ക്കു​ന്ന​ത്) മം​ഗ​ലാ​പു​രം ലോ​ക​ത്തി​ന്റെ അ​റ്റം ആ​ണെ​ന്നാ​ണ്. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന തീ​വ​ണ്ടി​ക​ളൊ​ക്കെ അ​വ​സാ​ന സ്റ്റോ​പ്പ് അ​ന്ന് മം​ഗ​ലാ​പു​രം ആ​യി​രു​ന്നു. മം​ഗ​ലാ​പു​രം ക​ഴി​ഞ്ഞാ​ൽ പി​ന്നെ അ​ഗാ​ധ​മാ​യൊ​രു ഗ​ർ​ത്ത​മാ​ണെ​ന്നും അ​വി​ടെ ഭൂ​മി അ​വ​സാ​നി​ക്കു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു ന​മ്മ​ളു​ടെ​യൊ​ക്കെ ചി​ന്ത. മാ​ത്ര​മ​ല്ല നാ​ട് വി​ട്ടു പോ​കാ​ൻ ഏ​റ്റ​വും പ​റ്റി​യ സ്ഥ​ലം മം​ഗ​ലാ​പു​രം ആ​യി​രു​ന്നു. ഹി​ന്ദി, ഉ​റു​ദു, ക​ന്ന​ഡ, തു​ളു, ഇം​ഗ്ലീ​ഷ് ഇ​ങ്ങി​നെ തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ ഭാ​ഷ​ക​ൾ പ​ഠി​ക്കാ​നും ഏ​റ്റ​വും പ​റ്റി​യ ഇ​ട​വും അ​ത് ത​ന്നെ.

അ​ങ്ങി​നെ​യാ​ണ് നോ​മ്പി​ന്റെ ര​ണ്ടു മാ​സം മു​മ്പ് മം​ഗ​ലാ​പു​രം ബ​ന്ദ​ർ ജു​മാ മ​സ്ജി​ദ് റോ​ഡി​ലെ ‘ഹോ​ട്ട​ൽ സെ​ഞ്ച്വ​റി’ എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് ജോ​ലി​ക്ക് ക​യ​റു​ന്ന​ത്. പ​ള്ളി​ക്ക​ര ബ്ര​ദേ​ഴ്‌​സി​ലെ പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​നം. കൂ​ടെ എ​പ്പോ​ഴും മു​ത​ലാ​ളി​യു​ടെ മ​രു​മ​ക​ൻ ഹാ​രി​സ് ഉ​ണ്ടാ​കും. ന​ല്ല അ​ടി​പൊ​ളി ബാ​ച്ച്ല​ർ ലൈ​ഫ്. അ​ങ്ങി​നെ അ​വി​ടെ ആ​ദ്യ​ത്തെ റ​മ​ദാ​ൻ വ​ര​വാ​യി. രാ​ത്രി ത​റാ​വീ​ഹ് ന​മ​സ്‌​കാ​ര​ത്തി​ന് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് തെ​രു​വി​ന്റെ മു​ഖം ആ​കെ മാ​റി​യ​കാ​ര്യം ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. രാ​വ് ഹ​യാ​ത്താ​ക്കു​ക (സ​ജീ​വ​മാ​ക്കു​ക) എ​ന്നൊ​ക്കെ പ​റ​ഞ്ഞു കേ​ട്ടി​ട്ടേ ഉ​ള്ളൂ.

പ​ക്ഷെ അ​ത് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ക​ണ്ണി​നു മു​മ്പി​ൽ കാ​ണു​ക​യാ​യി​രു​ന്നു. റോ​ഡി​നി​രു​വ​ശ​വും ക​ച്ച​വ​ട​ക്കാ​രും കാ​ൽ​ന​ട​ക്കാ​രു​മ​ട​ങ്ങി​യ പു​രു​ഷാ​ര​വും പി​ന്നെ വെ​ളി​ച്ച​ത്തി​ൽ കു​ളി​ച്ചു​നി​ൽ​ക്കു​ന്ന തെ​രു​വും പ​രി​സ​ര​വും. വെ​റു​തെ​യ​ല്ല റ​മ​ദാ​നി​ലെ പ​ക​ലി​ര​വു​ക​ൾ​ക്ക് മ​റ്റ് മാ​സ​ങ്ങ​ളേ​ക്കാ​ൾ സ​ജീ​വ​ത ഏ​റെ ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​ത്. അ​ത് ഭൗ​തി​ക​വും ആ​ത്മീ​യ​വും കൂ​ടി​ക്ക​ല​ർ​ന്ന​താ​ണെ​ന്ന് അ​ന്ന് മ​ന​സ്സി​ലാ​യി. ആ ​തെ​രു​വു​പോ​ലെ തി​ക​ച്ചും ദീ​പ്ത​മാ​യി​രു​ന്നു അ​ന്ന​ത്തെ ഓ​ർ​മ്മ​ക​ളും. ഇ​ന്ന് ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മം​ഗ​ലാ​പു​ര​ത്തെ ആ ​രാ​ത്രി​ക​ൾ ജീ​വ​സ്സു​റ്റ​താ​യി ഓ​ർ​മ്മ​യു​ടെ ഓ​ര​ത്ത് തി​ള​ങ്ങി നി​ൽ​ക്കു​ന്നു.

Tags:    
News Summary - 'Fasting' reaches Mangalapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.